ഡ്യൂക്ക് 390 ലോഞ്ച് 25ന്

KTM Duke 390
കെടിഎം ഡ്യൂക്ക് 390 ബൈക്ക് ലോഞ്ച് ജൂണ്‍ 25ന് നടക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചു.. പൂനെയില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഡ്യൂക്ക് 390 ലോഞ്ച് ചെയ്യുക. 11.45നാണ് ചടങ്ങ്.

ലോഞ്ച് ചടങ്ങില്‍ സംസാരിക്കാന്‍ ബജാജ് ഓട്ടോ എംഡിയായ രാജിവ് ബജാജും എത്തിച്ചേരുമെന്നാണ് കെടിഎം അറിയിക്കുന്നത്. ബജാജ്-കെടിഎം സഖ്യത്തിലാണ് കെടിഎം ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഡ്യൂക്ക് 200 നേക്കഡ് ബൈക്ക് വില്‍പനയിലുണ്ട്. ഡ്യൂക്ക് 300 ഇന്ത്യയില്‍ കെടിഎമ്മില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണ്.

ഡ്യൂക്ക് 200ന്‍റെ എന്‍ജിന്‍ ഘടിപ്പിച്ച് പള്‍സര്‍ 200 എത്തിയ പോലെ, ഡ്യൂക്ക് 390 എന്‍ജിനുമായി ഒരു പള്‍സര്‍ കൂടി വിപണിയിലിറങ്ങും എന്നുറപ്പായിട്ടുണ്ട്. ഇത് എന്നു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല.

373.2 സിസി വാട്ടര്‍കൂള്‍ഡ് എന്‍ജിനാണ് ഡ്യൂക്ക് 390ക്കുള്ളത്. 44 കുതിരക്കരുത്തും 35 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. വാഹനത്തിന്‍റെ കര്‍ബ് വെയ്റ്റ് 139 കിലോഗ്രാം മാത്രമാണ്! കാവസാക്കി നിഞ്ജ 300ന്‍റെ കര്‍ബ് വെയ്റ്റ് 172 കിലോഗ്രാം ആണെന്നോര്‍ക്കുക.

ഡ്യൂക്ക് 390യുടെ വില സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമല്ല. രണ്ടര ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും വിലയെന്ന് തല്‍ക്കാലം ഊഹിക്കാം.

More from DriveSpark

Article Published On: Wednesday, June 19, 2013, 12:05 [IST]
English summary
It is officially confirmed that the KTM Duke 390 will be launched on 15th June.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X