കെടിഎം ഡ്യൂക്ക് 390യില്‍ എബിഎസ് സന്നാഹം

ഇന്ത്യന്‍ വിപണിക്കുള്ള കെടിഎമ്മിന്‍റെ അടുത്ത സമ്മാനമാണ് കെടിഎം ഡ്യൂക്ക് 390. രാജ്യത്തെ മോട്ടോര്‍‍സ്പോര്‍ട്സ് തല്‍പരരായ യുവതലമുറയെ കൈയിലെടുക്കാന്‍ കെടിഎമ്മിന് ആദ്യത്തെ ബൈക്ക് കൊണ്ടു തന്നെ സാധിച്ചിട്ടുണ്ട്. കൂടുതല്‍ ശേഷിയുള്ള ബൈക്കുകളുമായി രംഗപ്രവേശം ചെയ്യുന്നതോടെ വലിയ ആരാധകനിരയെ അഭിസംബോധന ചെയ്യാന്‍ കമ്പനിക്ക് സാധിക്കും.

കെടിഎം ഡ്യൂക്ക് 390യില്‍ ആന്‍റി ലോക്ക് ബ്രേക്കിംഗ് സന്നാഹം ഘടിപ്പിച്ചായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

KTM Duke 390

പ്രമുഖ ഓട്ടോമൊബൈല്‍ ഘടകഭാഗ നിര്‍മാതാക്കളായ ബോഷില്‍ നിന്നാണ് കെടിഎം ബൈക്കിനാവശ്യമായ എബിഎസ് വാങ്ങുക.

പ്രത്യേകമായ ഒരു എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് വഴിയാണ് കെടിഎം ഡ്യൂക്ക് 390യില്‍ ഘടിപ്പിക്കുന്ന 9എം എബിഎസിനെ കൈകാര്യം ചെയ്യുക. എബിഎസ് ഘടിപ്പിക്കുന്നതോടെ ബൈക്കിന്‍മേല്‍ റൈഡര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ നിയന്ത്രണം കൈവരുന്നു.

കഴിഞ്ഞ വര്‍ഷം ഇഐസിഎംഎ-യില്‍ 2013 മോഡല്‍ എന്ന നിലയിലാണ് കെടിഎം ഡ്യൂക്ക് 390 അവതരിപ്പിക്കപ്പെട്ടത്.

ബജാജാണ് ഇന്ത്യയില്‍ കെടിഎമ്മിന്‍റെ പങ്കാളി. നിര്‍മാണത്തിലും വിതരണത്തിലും ബജാജിന് പങ്കാളിത്തമുണ്ട്. കെടിഎം ഡ്യൂക്ക് 200ന്‍റെ എന്‍ജിന്‍ ഈ പങ്കാളിത്തത്തിന്‍റെ ഫലമായി ബജാജിന് ലഭിക്കുകയും ചില ട്യൂണിംഗ് വ്യതിയാനങ്ങളോടെ അത് പുതിയ പള്‍സറില്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

43 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ് കെടിഎം ഡ്യൂക്ക് 390യില്‍ ഉള്ളത്. ഈ എന്‍ജിന്‍ 35 എന്‍എം ചക്രവീര്യം പകരും.

More from DriveSpark

Article Published On: Thursday, March 28, 2013, 11:36 [IST]
English summary
The highly anticipated KTM Duke 390 sport bike could come with an optional Anti-lock Braking System.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X