കെടിഎമ്മിന്‍റെ കരണ്ട് സ്കൂട്ടര്‍
ഇക്കഴിഞ്ഞ ടോക്കിയോ ഇന്‍റര്‍നാഷണല്‍ ഓട്ടോഷോയിലാണ് കെടിഎം തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചത്. ഇ സ്പീഡ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം കെടിഎമ്മിന്‍റെ മൗലികമായ ശില്‍പസൗന്ദര്യത്തെ ഇലക്ട്രികമാക്കിയതാണ്. ഈ ഓസ്ട്രിയന്‍ ബ്രാന്‍ഡിന്‍റെ പുതിയ നീക്കത്തെ കൗതുകത്തോടും പ്രതീക്ഷയോടും കൂടിയാണ് മോട്ടോറുലകം നോക്കിക്കാണുന്നത്.
ഇ സ്പീഡിന്‍റെ ഇലക്ട്രിക് മോട്ടോര്‍ 11 കിലോവാട്ട് ശേഷിയുള്ളതാണ്. 36 എന്‍എം ചക്രവീര്യമാണ് ഇത് പകരുക. ഘീജനറേറ്റീവ് ബ്രേക്കിംഗ് വഴി ഊര്‍ജ്ജം സ്വായത്തമാക്കാനും കഴിയും വാഹനത്തിന്. ഈ ബൈക്കിന് പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്.

കെടിഎമ്മിന്‍റെ കരണ്ട് സ്കൂട്ടര്‍

കെടിഎമ്മിന്‍റെ കരണ്ട് സ്കൂട്ടര്‍

കെടിഎമ്മിന്‍റെ കരണ്ട് സ്കൂട്ടര്‍



Click it and Unblock the Notifications








