മഹീന്ദ്ര സെന്‍റ്യൂറോ ജൂലൈ 1ന് എത്തും

Mahindra Centuro 110cc launch on July 1
മഹീന്ദ്ര സെന്‍റ്യൂറോ 110സിസി ബൈക്ക് ലോഞ്ച് ജൂലൈ 1ന് നടക്കുമെന്ന് ഓദ്യോഗിക സ്ഥിരീകരണം വന്നു. പൂര്‍ണമായും തനത് സാങ്കേതികതയില്‍ നിര്‍മിച്ചതാണ് ഈ ബൈക്ക്.

മഹീന്ദ്ര പന്‍റീറോയും, സെന്‍റ്യൂറോയും ഒരുമിച്ചാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇവയില്‍ പന്‍റീറോ ആദ്യമേ ലോഞ്ച് ചെയ്യുകയായിരുന്നു. അന്നുമുതല്‍ വാഹനത്തിന്‍റെ വരവ് സംബന്ധിച്ച് ഊഹാത്മക പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഓട്ടോമൊബൈല്‍ വെബ്സൈറ്റുകള്‍.

സെന്‍റ്യൂറോ ടോപ് എന്‍ഡ് പതിപ്പില്‍ മഹീന്ദ്രയുടെ തനത് സാങ്കേതിക സന്നാഹങ്ങള്‍ നിരവധിയുണ്ട്. ഫൈന്‍ഡ് മി ലാമ്പുകള്‍, ഗൈഡ് മി ഹോം ലാമ്പുകള്‍, പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, ആന്‍റി തെഫ്റ്റ് അലാറമുള്ള റിമോട്ട് കീ, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നീ സംവിധാനങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു.

പന്‍റീറോയിലെ അതേ 110 സിസി എന്‍ജിനാണ് സെന്‍റ്യൂറോയിലും ഉപയോഗിക്കുക. 8.5 കുതിരശക്തി പകരുന്ന ഈ എന്‍ജിന്‍ 8.5 എന്‍എം ചക്രവീര്യവും നല്‍കുന്നു.

പന്‍റീറോയോട് വലിയ തോതിലുള്ള കടപ്പാട് ഏതാണ്ടെല്ലാ മേഖലയിലുമുണ്ടെങ്കിലും സെന്‍റ്യൂറോയ്ക്ക് വേണ്ടി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് അവയിലെല്ലാം. മികച്ച പ്രകടനക്ഷമത, ഇന്ധനക്ഷമത തുടങ്ങിയ വാഗ്ദാനങ്ങളും നല്‍കുന്നുണ്ട് മഹീന്ദ്ര. പന്‍റീറോയുടെ മൈലേജ് എആര്‍ഐഎ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലിറ്ററിന് 79.4 കിലോമീറ്ററാണ്.

Article Published On: Saturday, June 22, 2013, 14:13 [IST]
English summary
Mahindra Centuro 110cc commuter bike will be launched on July 1, 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X