മഹീന്ദ്ര സെന്റ്യൂറോ പോളണ്ട് പരസ്യം 2 ലക്ഷം പേര്‍ കണ്ടു!

മഹീന്ദ്ര ടൂ വീലേഴ്‌സില്‍ നിന്ന് ഏറ്റവും ഒടുവില്‍ വിപണിയിലെത്തിയ സെന്റ്യൂറോ 110 ബൈക്കിന് കാര്യമായ വരവേല്‍പാണ് ലഭിക്കുന്നതെന്ന് ഉപഭോക്തൃ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പന്റേറോ സൃഷ്ടിച്ച അനുകൂലമായ അഭിപ്രായമായിരിക്കാം സെന്റ്യൂറോയില്‍ ആളികള്‍ക്ക് താല്‍പര്യം വളര്‍ത്തിയത്. കൂടാതെ 110 സിസി സെഗ്മെന്റില്‍ പൊതുവിലുള്ള പ്രവണതകളില്‍ നിന്ന് മാറി മികവുറ്റ സവിശേഷതകള്‍ നല്‍കാന്‍ മഹീന്ദ്ര തയ്യാറായതും ഒരു കാരണമാവാം.

മഹീന്ദ്ര സെന്റ്യൂറോയുടെ പരസ്യം യൂറ്റൂബില്‍ രണ്ട് ലക്ഷം പേര്‍ കണ്ടതായാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. പോളണ്ടില്‍ വെച്ചാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം കണ്ടാല്‍ സെന്റ്യൂറോയ്ക്ക് 110 സിസി എന്‍ജിനാണെന്ന് ആരും പറയില്ല!

110 സിസിയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരവധി സന്നാഹങ്ങളാണ് സെന്റ്യൂറോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിമോട്ട് എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഫൈന്‍ഡ് മി പാര്‍ക്കിംഗ് ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

110 സിസിയുടെ എന്‍ജിന്‍ 8 കുതിരകളുടെ കരുത്തും 8 എന്‍എം ചക്രവീര്യവും പകരുന്നു. 45000 രൂപയാണ് വാഹനത്തിന് വില. ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് വാഹനം 44,000 രൂപയ്ക്ക് ലഭിക്കും.

More from DriveSpark

Article Published On: Saturday, July 6, 2013, 15:41 [IST]
English summary
Mahindra's commercial for the Centuro, that was released just two days back, has already been viewed more than 2,00,000 times on YouTube.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X