മഹീന്ദ്ര സെന്റ്യൂറോയ്ക്ക് 30,000 ബുക്കിംഗ്

നിരവധി പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുവന്ന് മഹീന്ദ്ര ടൂ വീലേഴ്‌സ് ഒടുവില്‍ വിജയത്തിന്റെ വഴിയിലെത്തിയിരിക്കുകയാണ്. ഈയിടെ പുറത്തിറങ്ങിയ സെന്റ്യൂറോ ബൈക്ക് 30,000 ബുക്കിംഗുകളാണ് നേടിയിരിക്കുന്നത്. ജൂലൈ ഒന്നിനാണ് സെന്റ്യൂറോ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറങ്ങിയത്.

പൂനെയില്‍ സ്ഥാപിച്ചിട്ടുള്ള മഹീന്ദ്ര ഗവേഷണ-വികസന കേന്ദ്രത്തിലാണ് സെന്റ്യൂറോ വികസിപ്പിക്കപ്പെട്ടത്. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികത ഉപയോഗിക്കുന്ന വാഹനം എന്ന അവകാശവാദവും വാഹനത്തിനു മേല്‍ മഹീന്ദ്രയ്ക്കുണ്ട്. ഇന്ത്യയില്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്ത വാഹനങ്ങള്‍ നേരത്തെയും വിപണിയിലെത്തിയിട്ടുണ്ടെങ്കിലും മഹീന്ദ്ര വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ കൂടി വിലയിരുത്തിയാല്‍ ഈ വാദത്തെ ഗൗരവത്തിലെടുക്കേണ്ടതായി വരും.

Mahindra Centuro

സെന്റ്യൂറോയില്‍ നല്‍കിയിരിക്കുന്ന എംസിഐ-5 അഥവാ മൈക്രോ ചിപ് ഇഗ്നീഷ്യന്‍ സംവിധാനം മഹീന്ദ്ര സ്വയം വികസിപ്പിച്ചെടുത്തതാണ്. ഈ സംവിധാനം ഇന്ധന ഇഞ്ചക്ഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

7500 ആര്‍പിഎമ്മില്‍ 8.5 കുതിരശേഷി പുറത്തെടുക്കുന്ന എന്‍ജിനാണ് മഹീന്ദ്രയുടേത്. 5500 ആര്‍പിഎമ്മില്‍ പരമാവധി 8.5 എന്‍എം ചക്രവീര്യവും വാഹനം പുറത്തെടുക്കുന്നു. ലിറ്ററിന് 85.4 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് നിരക്ക് വാഹനം പുറത്തെടുക്കുന്നു.

നിലവില്‍ മഹീന്ദ്ര സെന്റ്യൂറോയുടെ അവതരണവിലയായ 45,000 രൂപയില്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, August 27, 2013, 17:16 [IST]
English summary
The indigenous developed Mahindra Centuro has received a 30,000 plus bookings since its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X