മഹീന്ദ്ര സെന്‍റ്യൂറോ ഉടന്‍ വരും

ഇടക്കാലത്ത് സംഭവിച്ച ചില പിഴവുകള്‍ തിരുത്തി വിപണിയില്‍ ആക്രാമകമായ നിലപാടുറപ്പിക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഈ ലോഞ്ച്. ഇതിനിടയില്‍, മഹീന്ദ്ര മോജോ എന്ന കരുത്തേറിയ നേക്കഡ് ബൈക്ക് വിപണിയിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ വാഹനത്തിന്‍റെ ലോഞ്ചിന് മുമ്പുതന്നെ സെന്‍റ്യൂറോ എത്തിച്ചേരും.
പന്‍റീറോയിലുള്ള അതേ 110 സിസി എന്‍ജിന്‍ തന്നെയാണ് സെന്‍റ്യൂറോയിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വാഹനത്തെ അശ്രദ്ധയോടെ നോക്കുന്നതിന് കാരണമാകരുത്. കൂടുതല്‍ പ്രീമിയം നിലവാരത്തിലാണ് സെന്‍റ്യൂറോ വിപണിയിലെത്തുക. നിരവധി പ്രീമിയം സവിശേഷതകള്‍ വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
മഹീന്ദ്രയുടെ തന്നെ നിര്‍മിതിയാണ് ഈ വാഹനത്തിന്‍റെ എന്‍ജിന്‍. 7,500 ആര്‍പിഎമ്മില്‍ 8.5 കുതിരകളുടെ കരുത്താണ് എന്‍ജിന്‍ പകരുന്നത്. 5500 ആര്‍പിഎമ്മില്‍ 8.5 എന്‍എം ചക്രവീര്യവും വാഹനം പകരും.
പാഷന്‍, ഡ്രീം യുഗ, ഡിസ്കവര്‍ 100ടി എന്നീ വാഹനങ്ങളാണ് സെന്‍റ്യൂറോയെ വിപണിയില്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








