മഹീന്ദ്രയുടെ ആദ്യ 110സിസി സ്‌കൂട്ടര്‍ ദില്ലിയിലേക്ക്

ടൂ വീലര്‍ മാര്‍ക്കറ്റില്‍ ആക്രമണപരമായ നിലപാടെടുക്കാനുള്ള തീരുമാനം മഹീന്ദ്ര ടൂ വീലേഴ്‌സ് നേരത്തെ എടുത്തിരുന്നതാണ്. പുതിയ വര്‍ഷത്തിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ മഹീന്ദ്ര തങ്ങളുടെ തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ്. ഒരു 110 സിസി മോട്ടോര്‍സൈക്കിള്‍ നടപ്പുവര്‍ഷം ഡിസംബറില്‍ തന്നെ അവതരിപ്പിക്കപ്പെടുമെന്ന് മഹീന്ദ്ര ടൂ വീലേഴ്‌സ് പ്രസിഡന്‍ഡ് അനൂപ് മാത്തൂര്‍ വ്യക്തമാക്കി.

അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ പത്ത് വാഹനങ്ങള്‍ വിപണിയിലെത്തിക്കുക എന്നതാണ് കമ്പനിയുടെ പരിപാടി. ഒരോ മൂന്നുമാസത്തിലും ഒരോ പുതിയ വാഹനം ലോഞ്ച് ചെയ്യും മഹീന്ദ്ര.

Mahindra New Scooter In 110cc Segment To Launch At Auto Expo

ജി101 എന്ന രഹസ്യനാമത്തിലാണ് പുതിയ സ്‌കൂട്ടര്‍ മഹീന്ദ്രയുടെ ഫാക്ടറിയില്‍ ഒരുങ്ങുന്നത്. ഡിസംബറില്‍ അവതരിപ്പിക്കപ്പെടുന്ന ഈ വാഹനം 2014 ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യും.

മഹീന്ദ്രയ്ക്ക് നിലവില്‍ 110 സിസി സെഗ്മെന്റില്‍ സാന്നിധ്യമില്ല. ഡ്യൂറോ ഡിസെഡ്, റോഡിയോ ആര്‍സെഡ്, ഫ്‌ലൈറ്റ് എന്നിവ 125 സിസി സെഗ്മെന്റില്‍ പെടുന്നു. മറ്റൊരു വാഹനം കൈന്‍ എന്ന പേരിലാണെത്തുന്നത്. 40,000 രൂപയുടെ പരിസരത്തില്‍ വിലവരുന്ന ഈ സ്‌കൂട്ടര്‍ 75 സിസി എന്‍ജിനാണ് പേറുന്നത്.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വേറെയും ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. ഇവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ഏറെക്കാലമായി പ്രതീക്ഷിക്കുന്ന മോജോ ഇവിടെ ലോഞ്ച് ചെയ്യപ്പെട്ടേക്കും.

More from DriveSpark

Article Published On: Monday, December 16, 2013, 15:34 [IST]
English summary
The first of these models was supposed to be a brand new 110cc scooter model which Mathur had said, would be revealed in December 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X