എക്സ‍യുവിയ്ക്ക് ഒരു ബേസ് പതിപ്പ് വരുന്നു

Mahindra Plans Base variant To XUV 500
മഹീന്ദ്രയുടെ ആഗോള എസ്‍യുവിയായ എക്സ്‍യുവി 500 മോഡലിന് ഒരു അടിസ്ഥാന വേരിയന്‍റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ ബേസ് വേരിയന്‍റ് വിപണിയിലെത്തുമെന്നാണ് അറിയുന്നത്. വിപണിയുടെ പൊതുവിലുള്ള മാന്ദ്യത്തെ മറികടക്കുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് പുതിയ വേരിയന്‍റ് പുറത്തിറക്കുന്നത്.

വിലയില്‍ കുറച്ചുകൂടി താഴെ നില്‍ക്കുന്ന ഒരു മോഡല്‍ ആവശ്യമാണെന്ന ഉപഭോക്താക്കളുടെ നിരന്തരമായ അഭിപ്രായത്തെക്കൂടി മാനിച്ചാണ് ഈ നടപടിയെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം തലവന്‍ പ്രവിണ്‍ ഷാ വ്യക്തമാക്കി. നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനം വാഹനം വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മൂന്ന് പതിപ്പുകളാണ് എക്സ്‍യുവി 500-ക്കുള്ളത്. 12.3 ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ് വാഹനത്തിന് വില തുടങ്ങുന്നത്. 14.8 ലക്ഷത്തിന്‍റെ പരിസരത്ത് അവസാനിക്കുകയും ചെയ്യുന്നു. പുതിയ പതിപ്പ് 11.2 ലക്ഷത്തിന്‍റെ പരിസരത്തില്‍ വില കാണുന്നതായിരിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തിന്‍റെ ഓട്ടോമൊബൈല്‍ മേഖല വലിയ തിരിച്ചടികള്‍ നേരിടുമ്പോഴും അനുകൂലമായ വില്‍പനാ നിരക്കാണ് മഹീന്ദ്ര പ്രകടിപ്പിക്കുന്നതെന്ന് പ്രവിണ്‍ ഷാ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ പ്രതികരണങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കമ്പനിയുടെ നയത്തിന്‍റെ വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്സ്‍യുവി 500 ലോഞ്ച് ചെയ്ത് ഒന്നര വര്‍ഷത്തിലധികമായിട്ടുണ്ട് ഇപ്പോള്‍. ഇതുവരെയായി 63,000 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 2,200 യൂണിറ്റ് എക്സ്‍യുവികള്‍ വിറ്റുപോയിട്ടുണ്ട്.

സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധികനികുതി യൂട്ടിലിറ്റി വിപണിയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ 3 ശതമാനം അധികനികുതി അടയ്ക്കേണ്ട ബാധ്യതയുണ്ട് ഈ വാഹനങ്ങള്‍ക്ക്. ഇത് വില്‍പനയില്‍ 14 ശതമാനത്തോളം വരുന്ന കുറവിന് ഇടയാക്കിയതായി നിരീക്ഷിക്കപ്പെടുന്നു.

More from DriveSpark

Article Published On: Monday, June 10, 2013, 14:38 [IST]
English summary
Reports say that Mahindra&Mahindra is planning for a base variant of XUV 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X