മഹീന്ദ്ര സെന്റ്യൂറോക്ക് മികച്ച വില്‍പന

ജൂലൈ മാസത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മഹീന്ദ്ര ടൂ വീലേഴ്‌സ് 46 ശതമാനം വളര്‍ച്ച പ്രകടിപ്പിച്ചു. മൊത്തം 14,612 യൂണിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 10,158 യൂണിറ്റ് വിറ്റഴിച്ചതിന്റെ സ്ഥാനത്താണിത്.

കമ്പനിയുടെ സെന്റ്യൂറോ ബൈക്കിന്റെ ലോഞ്ചാണ് വില്‍പനയില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചത്. സെന്റ്യൂറോ നല്‍കുന്ന പുതിയ സന്നാഹങ്ങളില്‍ ഉപഭോക്താക്കള്‍ വന്‍ തോതില്‍ ആകൃഷ്ടരായിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ താരതമ്യേന പുതിയതായ ഒരു ബ്രാന്‍ഡിന് ലഭിക്കുന്ന മികച്ച സ്വീകര്യതയായി വേണം ഈ വില്‍പനക്കണക്കുകളെ വായിക്കുവാന്‍.

Mahindra Two Wheelers New Centuro Receives Strong Response

ജൂലൈ ഒന്നിനാണ് സെന്റ്യൂറോ ബൈക്ക് വിപണിയിലെത്തിയത്. 45,000 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും മഹീന്ദ്രയുടേത് മാത്രമായ നിര്‍മിതിയാണിത്. അന്തര്‍ദ്ദേശീയ നിലവാരം പുലര്‍ത്തുന്ന ഒരു ഉല്‍പന്നമായിത്തന്നെയാണ് വാഹനത്തെ ഉപഭോക്താക്കളിലെത്തിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്.

മഹീന്ദ്രയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത എംസിഐ-5 എന്‍ജിനാണ് സെന്റ്യൂറോയില്‍ ഘടിപ്പിച്ചിട്ടുള്ളത്. 7500 ആര്‍പിഎമ്മില്‍ 8.5 കുതിരശക്തിയുള്ള ഈ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 8.5 എന്‍എം ചക്രവീര്യം ടയറുകളിലെത്തിക്കുന്നു.

മികച്ച മൈലേജ് നിരക്കാണ് സെന്റ്യൂറോ വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 85.4 കിലോമീറ്ററാണ് മൈലേജ്.

More from DriveSpark

Article Published On: Thursday, August 1, 2013, 17:26 [IST]
English summary
mahindra two wheelers, new centuro, mahindra two wheelers sales, mahindra two wheelers bike sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X