ഓഷിറോ ബൈക്കുകള്‍ ഇന്ത്യയിലേക്ക്

ജപ്പാന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഓഷിറോ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നു. ആദ്യത്തെ വാഹനം ലോഞ്ച് ചെയ്യാനുള്ള തിരക്കിട്ട നടപടികള്‍ നടക്കുന്നതായാണ് മനസ്സിലാക്കാനാവുന്നത്.

ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിരത്തിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഓഷിറോയുടെ വെബ്‍സൈറ്റ് പറയുന്നു. വെറും ഉപഭോക്തൃ സംതൃപ്തിയെക്കാള്‍ കവിഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കും ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നല്‍കുക.

Oshiro

100 സിസി, 150 സിസി, 125 സിസി സെഗ്മെന്‍റുകളിലുള്ള വാഹനങ്ങളാണ് ഓഷിറോ വിപണിയിലെത്തിക്കുക.

മഹാരാഷ്ട്രയിലെ സതാറയില്‍ സ്വന്തമായി പ്ലാന്‍റ് തുറക്കാനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ്. ഇത് ഓഗസ്റ്റ് മാസമാകുമ്പോളേക്കും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്‍റുകളിലേക്കാണ് കടക്കുന്നതെന്നതിനാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മാണം നടത്തി ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണ്.

ഉപഭോക്തൃ സേവനത്തിലാണ് തങ്ങള്‍ ഏറെ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചില സേവനങ്ങള്‍ 'ആദ്യമായി' അനുഭവിക്കാന്‍ ഒരുങ്ങുകയാണെന്നും ഓഷിറോ പറയുന്നു.

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ ഡീലര്‍മാര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

More from DriveSpark

Article Published On: Tuesday, March 26, 2013, 15:44 [IST]
English summary
Oshiro, a Tokyo, Japan based motorcycle and scooter manufacturer is preparing to launch its products in India soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X