റിനോ ഡസ്റ്റര്‍ വില്‍പന ഉയര്‍ന്നു

റിനോയുടെ കോംപാക്ട് എസ്‍യുവിയായ ഡസ്റ്ററിന്‍റെ വില്‍പന ഉയര്‍ന്നു. മാര്‍ച്ച് 2013ല്‍ മൊത്തം 6,313 യൂണിറ്റ് ഡസ്റ്റര്‍ വിറ്റഴിച്ചു.

റിനോ ഇതുവരെയായി 30,000 ഡസ്റ്ററുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ജൂലൈ 2012ലാണ് വാഹനം വിപണിയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. കോംപാക്ട് എസ്‍യുവി സെഗ്മെന്‍റില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് റിനോ നടത്തുന്നത്.

Renault Duster

റിനോ ഇന്ത്യയുടെ മൊത്തം വില്‍പനയുടെ 75 ശതമാനവും വരുന്നത് ഈ വാഹനത്തില്‍ നിന്നാണെന്നും അറിയുക.

റിനോ ഇന്ത്യ മാര്‍ച്ച് 2013ല്‍ മൊത്തം വിറ്റഴിച്ചത് 8,232 വാഹനങ്ങളാണ്.

റിനോ 2013 മാര്‍ച്ച് വില്‍പനക്കണക്ക്

റിനോ ഡസ്റ്റര്‍ - 6,313
റിനോ സ്കാല - 1,026
റിനോ പള്‍സ് - 541
റിനോ ഫ്ലുവന്‍സ് - 337
റിനോ കോലിയോസ് - 15

മൊത്തം വില്‍പന - 8,232

ഫോഡ് ഇക്കോസ്പോര്‍ടിന്‍റെ വരവിനെയായിരിക്കും റിനോ ഡസ്റ്റര്‍ ഏറ്റവുമധികം ഭയപ്പെടുന്നത്. ഇതുവരെ ലോഞ്ച് ചെയ്ത മാര്‍ക്കറ്റുകളിലെല്ലാം മികവുറ്റ പ്രകടനമാണ് ഇക്കോസ്പോര്‍ട് നടത്തുന്നത്.

സെഗ്മെന്‍റില്‍ മത്സരം ഇനിയും വര്‍ധിക്കുമെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. മഹീന്ദ്ര ഒരു പുതിയ കോംപാക്ട് എസ്‍യുവിയുമായി വിപണിയിലെത്താന്‍ ഒരുങ്ങുന്നത് ഡ്രൈവ്‍സ്പാര്‍ക് റിപ്പോര്‍ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. പുതിയ കോംപാക്ട് വാഹനത്തിന്‍റെ ഡിസൈന്‍ എക്സ്‍യുവി500-യുടേതിന് സമാനമാണെന്ന് ലഭ്യമായ ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. സൈലോയുടെ ചെറുരൂപമായ ക്വണ്‍ടോയെ ഒരു 'മിനി എംപിവി' എന്ന നിലയിലാണ് വിപണി മനസ്സിലാക്കുന്നത്. കോംപാക്ട് എസ്‍യുവി സെഗ്മെന്‍റിലേക്ക് ഒരു ശരിയായ എന്‍ട്രി ഈ വാഹനത്തിന് ലഭിച്ചിട്ടില്ല.

More from DriveSpark

Article Published On: Tuesday, April 2, 2013, 8:55 [IST]
English summary
For the month of March 2013 Renault managed to sell 6,313 units of Renault Duster SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X