റിനോ സ്കാല ബേസ് ഡീസല്‍ പതിപ്പ് ലോഞ്ച് ചെയ്തു

Renault Scala
റിനോ സ്കാല സെഡാനിന്‍റെ ബേസ് ഡീസല്‍ പതിപ്പ് ലോഞ്ച് ചെയ്തു. മാധ്യമങ്ങളെ അറിയിക്കാതെയാണ് ലോഞ്ച് നടന്നത്.

ദില്ലി എക്സ്ഷോറൂം വില 8.29 ലക്ഷം രൂപയാണ് ഈ പതിപ്പിനെന്നറിയുന്നു. കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

വിപണിയിലുള്ള മധ്യനിര ഡീസല്‍ മോഡലിനെക്കാള്‍ 50,000 രൂപ വിലക്കുറവിലാണ് പുതിയ ബേസ് വേരിയന്‍റ് ഇടം പിടിച്ചിരിക്കുന്നത്. ഒരു എയര്‍ബാഗ് മാത്രമാണ് ഈ പതിപ്പിലുള്ളത്. പിന്നിലെ ഡീഫോഗ്ഗര്‍ എടുത്തു മാറ്റിയിട്ടുണ്ട്. ഇന്‍റീരിയര്‍ നിറം കറുപ്പാണ്.

മറ്റ് സവിശേഷതകളില്‍ മാറ്റമൊന്നുമില്ല. നിലവില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുക. 84 കുതിരകളുടെ കരുത്താണ് ഈ വാഹനത്തിനുള്ളത്. 200 എന്‍എം ചക്രവീര്യവുംഈ എന്‍ജിന്‍ പകരും.

ട്രാന്‍സ്മിഷന്‍ മാന്വല്‍ തന്നെ. 5 സ്പീഡ് ഗിയര്‍ബോക്സാണ് ഉള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടുന്ന മുറയ്ക്ക് നിങ്ങളിലേക്ക് ഡ്രൈവ്സ്പാര്‍ക് എത്തിക്കുന്നതാണ്.

More from DriveSpark

Article Published On: Tuesday, May 28, 2013, 17:16 [IST]
English summary
Renault India has launched RxE diesel variant of the Scala sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X