സ്മാര്‍ട്‌ഫോണ്‍ ഇലക്ട്രിക് സ്‌കൂട്ടറെത്തി!
ജപ്പാനില്‍ നിന്നുള്ള ടെറ മോട്ടോഴ്‌സാണ് പുതിയ സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു ഇലക്ട്രിക് സ്‌കൂട്ടറാണ്. എ4000ഐ എന്നാണ് പേര്. ലോകത്തിലെ ആദ്യത്തെ ഐഫോണ്‍ ഘടിപ്പിച്ച സ്‌കൂട്ടറാണ് ഇതെന്നതാണ് സവിശേഷത.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സ്ഥാനത്ത് ഒരു ഐഫോണാണുള്ളത്. 4,528 ഡോളര്‍ മാത്രമാണ് ഈ വാഹനത്തിന് വില. മലയാളത്തില്‍ 2.71 ലക്ഷം രൂപ. ഇതില്‍ നിങ്ങള്‍ക്ക് അത്ഭുതമൊന്നും തോന്നിയിരിക്കില്ല. ഐഫോണിനു തന്നെ വരും പത്തുനാപ്പത്തയ്യായിരം രൂപ. ഇതിനോട് രണ്ടോ മൂന്നോ ആയിരം കൂടി ചേര്‍ത്താല്‍ ഒരു ഹോണ്ട ആക്ടിവ വാങ്ങാം നമുക്ക്.

ഐഫോണ്‍ 3ജിഎസ് ഘടിപ്പിക്കുവാന്‍ പര്യാപ്തമായ വിധത്തിലാണ് ഇപ്പോള്‍ ഈ വാഹനത്തിന്റെ സംവിധാനം വരുന്നത്. ഭാവിയില്‍ മറ്റ് സ്മാര്‍ട്‌ഫോണുകളും ഘടിപ്പിക്കാവുന്ന വിധത്തിലേക്ക് സാങ്കേതികത ഉദാരമാക്കും എന്നാണ് കമ്പനി പറയുന്നത്. സ്പീഡ്, റേഞ്ച്, ബാറ്ററി ചാര്‍ജ് നില തുടങ്ങിയ സംഗതികള്‍ക്കൊപ്പം മൈലേജ്, ലൊക്കേഷന്‍ തുടങ്ങിയവയും ഡിസ്‌പ്ലേയിലുണ്ടായിരിക്കും.

4.5 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്തു കിട്ടും മുഴുവനായും. റെയ്ഞ്ച് 65 കിലോമീറ്റര്‍

ചൈനീസ് ഇലക്ട്രിക് സ്‌കൂട്ടറുകളെപ്പോലെ കുറഞ്ഞ വിലയില്‍ ഉയര്‍ന്ന പണി തരുന്ന പരിപാടിയല്ല ഇതെന്ന് ടെറ മോട്ടോഴ്‌സ് പറയുന്നു. മികച്ച ഗുണനിലവാരം പ്രദാനം ചെയ്യുന്നുണ്ട് ടെറയുടെ ഉല്‍പന്നങ്ങള്‍.


Click it and Unblock the Notifications








