കെടിഎം ഡ്യൂക്ക് 390ക്ക് 1500 ബുക്കിംഗ്
കെടിഎം ഡ്യൂക്ക് 390 ജൂണ്‍ 25ന് ലോഞ്ച് ചെയ്തത് 1.8 ലക്ഷം രൂപ വിലയിലാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ വിനിലവാരം സൃഷ്ടിച്ച ആരവം വലുതായിരുന്നു. വാഹനത്തിന് ലഭിക്കുന്ന പ്രതികരണത്തെ അതിഭീകരം എന്നേ പറയാനാവൂ. രണ്ട് മാസത്തിനകം 1,500 ബുക്കിംഗാണ് ഡ്യൂക്ക് 390ക്ക് ലഭിച്ചിരിക്കുന്നത്.
നിലവില്‍ നേരിട്ടുള്ള എതിരാളികള്‍ എന്നു പറയാന്‍ ആരുമില്ല ഡ്യൂക്ക് 390ക്ക്. നിഞ്ജ 300 പോലുള്ള വാഹനങ്ങള്‍ക്ക് പക്ഷെ ഇത്രയും ഉയരത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, വില്പനയുടെ കാര്യത്തില്‍. ബജാജിന്റെ നയപരമായ നീക്കങ്ങളും കെടിഎമ്മിന് വിപണിയിലുള്ള സല്‍പേരും ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുകയാണ്.

373സിസിയുടെ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡ്യൂക്ക് 390ക്കുള്ളത്. ഈ എന്‍ജിന്‍ 7250 ആര്‍പിഎമ്മില്‍ 43 കുതിരശക്തിയുള്ളതാണ്. 9500 ആര്‍പിഎമ്മില്‍ 35 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.
6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. എബിഎസ് സന്നാഹം സ്റ്റാന്‍ഡേഡായി എല്ലാ വേരിയന്റിലും നല്‍കിയിരിക്കുന്നു.
ഡ്യൂക്ക് 390യുടെ ഭാരം വെറും 145 കിലോഗ്രാമാണ്. മെറ്റ്‌സിലര്‍ സ്‌പോര്‍ടെക് എം5 ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍.
1.8 ലക്ഷം എക്‌സ്‌ഷോറും വിലയുള്ള വാഹനം നിരത്തിലെത്തുമ്പോള്‍ 2.05 ലക്ഷത്തിന്റെ പരിസരത്തില്‍ ചെലവാകാം.


Click it and Unblock the Notifications








