ട്രയംഫ് 250 സിസി വരുന്നു!!

Posted By:
Triumph Street Triple
ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫിന്‍റെ 250 സിസി ബൈക്ക് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഇന്ത്യയിലും മറ്റു ചില ഏഷ്യന്‍ രാഷ്ട്രങ്ങളിലും ഈ ബൈക്ക് എത്തിക്കാനാണ് ട്രയംഫ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുക എന്നതാണ് പരിപാടി.

കെടിഎം ഡ്യൂക്ക്, കാവസാക്കി നിഞ്ജ, ഹോണ്ട ബൈക്കുകള്‍ എന്നിവയെയാണ് ട്രയംഫ് ലക്ഷ്യമാക്കുന്നത്. മത്സരം പതുക്കെ മുറകിക്കഴിഞ്ഞിട്ടുള്ള ക്വര്‍ട്ടര്‍ ലിറ്റര്‍ സെഗ്മെന്‍റില്‍ ട്രയംഫിന്‍റെ സാന്നിധ്യം നിര്‍ണായകമായ വിപണി രാസമാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും.

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ റോഡ‍ുകളെയും നടപ്പ് സാമ്പത്തിക സ്ഥിതിയെയുമെല്ലാം പരിഗണിച്ചാണ് ട്രയംഫ് ക്വാര്‍ട്ടര്‍ ലിറ്റര്‍ സെഗ്മെന്‍റിലേക്ക് കടക്കാനൊരുങ്ങുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. ട്രെയംഫിന്‍റെ ആഡംബര മോഡലുകള്‍ ഷോറൂമില്‍ വെക്കാന്‍ കൊള്ളുമെന്നല്ലാതെ (ഒന്നോ രണ്ടോ വിറ്റുപോയേക്കാം) വോള്യം വിപണിയിലെത്തണമെങ്കിലും നാട്ടുകാര്‍ ബ്രാന്‍ഡിക്കുറിച്ച് ധാരണയുള്ളവരായിരിക്കണമെങ്കിലും ഇത്തരമൊരു നടപടി അനിവാര്യമാണ്.

കര്‍ണാടകയിലാണ് ട്രയംഫ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്ന് ഏഷ്യയിലെ വിവിധ രാഷ്ട്രങ്ങളിലേക്ക് ട്രയംഫ് 250 സിസി പോകും.

English summary
Triumph's Iconic 250cc Bike For India The Iconic British motorcycle manufacturer is all set to start production of its 250cc motorcycle in India.
Story first published: Wednesday, January 16, 2013, 12:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark