ട്രയംഫ് ഉടന്‍ കൊച്ചിയിലേക്ക്

Triumph Motorcycles
ട്രയംഫ് എന്ന കരുത്തന്‍ കുതിരയുടെ ഉരുക്ക് ലാടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനകം തന്നെ പതിഞ്ഞിട്ടുണ്ട്. എല്ലാം ഇറക്കുമതി സാധനങ്ങളാണ്. ഇവയെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ ട്രയംഫിന് സജീവമായ പദ്ധതികളുണ്ട്. എന്നാല്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം സംഗതി നീണ്ടു പോകുകയായിരുന്നു. എന്തായാലും പുതിയ വാര്‍ത്തകള്‍ പറയുന്നത് പ്രകാരം ഇന്ത്യയില്‍ ചില ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ട്രയംഫ് ഏതാണ്ട് തീരുമാനമെടുത്തു കഴിഞ്ഞു. ഡീലര്‍ഷിപ്പുകളിലൊന്ന് കൊച്ചിയിലും വരുമെന്നാണ് അറിയുന്നത്. ഈ വിവരം ഔദ്യോഗികമാണ്.

കര്‍ണാടകത്തില്‍ ഒരു പ്ലാന്‍റ് തുറക്കാനുള്ള പരിപാടി മുന്നോട്ട് പോകുന്നുണ്ട് ഇതിനിടെ. ഇത് സംബന്ധിച്ച് കാര്യമായ അപ്‍ഡേറ്റുകളൊന്നും പിന്നീട് കിട്ടിയിരുന്നില്ല.

2013ന്‍റെ മൂന്നാം പാദത്തിലായിരിക്കും ട്രയംഫ് നേരിട്ട് ഇന്ത്യയിലെത്തുക എന്നാണ് ചില ബ്ലോഗുകള്‍ പറയുന്നത്. ബുക്കിംഗ്, വിലനിലവാരം, ഡീലര്‍ഷിപ്പി ലിസ്റ്റുകള്‍ തുടങ്ങിയവ അധികം താമസിക്കാതെ തന്നെ കമ്പനിക്ക് പുറത്തിറക്കാന്‍ സാധിക്കും.

കര്‍ണാടക പ്ലാന്‍റിന്‍റെ കാര്യം നമ്മളെ സംബന്ധിച്ചിടത്തോളമെങ്കിലും കയ്യാലപ്പുറത്താണ്. ഇപ്പോള്‍ അനുമാനിക്കാവുന്ന ചില സംഗതികളുണ്ട്. നേരിട്ട് വിപണിയില്‍ പ്രവേശിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്ക്പോക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ. നിലവിലുള്ളത് പോലെ പൂര്‍ണമായി നിര്‍മിച്ച് നേരിട്ട് ഇറക്കുമതി ചെയ്തായിരിക്കും ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങളെത്തിക്കുക. കര്‍ണാടക പ്ലാന്‍റ് പ്രവര്‍ത്തനത്തിലെത്തുന്ന മുറയ്ക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ലിംഗ് തുടങ്ങുമായിരിക്കും.

ദില്ലി, മുംബൈ, ബങ്കളുരു എന്നിവിടങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ പ്രവേശിക്കും ട്രയംഫ്. പിന്നീട്, പൂനെ, അഹ്മദാബാദ്, ചണ്ഡിഗഡ്, ജയ്പൂര്‍, ചെന്നാ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും നീങ്ങും.

More from DriveSpark

Article Published On: Thursday, May 23, 2013, 22:05 [IST]
English summary
Triumph Motorcycles has officially revealed that they would come to India by this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X