ടിവിഎസ്സും ബിഎംഡബ്ല്യൂവും ഒന്നിച്ചു

ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുമായി യൂറോപ്പിന്‍റെ രണ്ടാമത്തെ വലിയ കമ്പനിയായ ബിഎംഡബ്ല്യു മോട്ടോറാഡ് കൈകോര്‍ക്കുമ്പോള്‍ വിപണി പ്രതീക്ഷിക്കുന്നത് ഒരു രാസമാറ്റം തന്നെയാണ്. കുറെക്കാലമായി ഊഹങ്ങളായി പ്രചരിച്ചിരുന്നതാണ് ഇവരുടെ ഒരുമിക്കല്‍.
ഇരുകൂട്ടരും ചേര്‍ന്ന് 500 സിസിയുടെ ഒരു മോട്ടോര്‍സൈക്കിളിന് പദ്ധതിയിട്ടിട്ടുണ്ട് ഇതിനകം. 500 സിസിയില്‍ താഴെ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളും വരും ഭാവിയില്‍. ഇവ ആഗോള വിപണിയെയാണ് ലക്ഷ്യം വെക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കെടിഎമ്മും ബജാജും തമ്മില്‍ നിലവിലുള്ള പങ്കാളിത്തത്തിന് സമാനമായിരിക്കും ഇവരുടെയും പങ്കാളിത്തം.
വിപണിയില്‍ കെടിഎമ്മും ബജാജും പങ്കാളിത്തം എന്‍ജിന്‍ പങ്കുവെക്കലിലും ഔട്‍ലെറ്റുകള്‍ പങ്കുവെക്കലിലുമെല്ലാം ഒതുങ്ങുന്നു. രണ്ട് കമ്പനികളും വേറിട്ടുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ മാതൃക ടിവിഎസ്സും ബിഎംഡബ്ല്യൂവും പിന്തുടരും.
ടിവിഎസ്സിന് ഈ പങ്കാളിത്തത്തില്‍ നിന്നുള്ള ലാഭം വന്‍ ശേഷിയുള്ള എ്വ്‍ജിനുകള്‍ വികസിപ്പിക്കുന്നതില്‍ ബിഎംഡബ്ല്യുവിന്‍റെ സാങ്കേതിക മികവ് സ്വന്തമാക്കാം എന്നതാണ്. ബിഎംഡബ്ല്യുവിന് രാജ്യത്തെമ്പാടുമുള്ള ടിവിഎസ്സിന്‍റെ വില്‍പനാശൃംഖലകള്‍ ഉപയോഗിച്ച് വളരാം.
നിലവില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തുന്നത് ഇറക്കുമതി വഴിയാണ്. ഇത് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് നിറുത്തുന്ന ഒരു പ്രശ്നമാണ്. വിപണി മത്സരം മുറുകുന്ന സാഹചര്യത്തില്‍ ഇങ്ങനെ കയറ്റിറക്ക് തുടരുന്നത് കമ്പനിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും.


Click it and Unblock the Notifications








