ടിവിഎസ് വില്‍പന താഴേക്ക്
ടിവിഎസ് മോട്ടോഴ്സിന്‍റെ വില്‍പനയില്‍ ഇടിവ്. 8.18 ശതമാനം കണ്ടാണ് ടിവിഎസ് ഇടിഞ്ഞിരിക്കുന്നത്.
2013 മാര്‍ച്ച് മാസത്തില്‍ 1,67,583 യൂണിറ്റ് വാഹനങ്ങളാണ് ടൂ വീലര്‍-ത്രീ വീലര്‍ സെഗ്മെന്‍റുകളിലായി ടിവിഎസ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,82,527 യൂണിറ്റാണ് വിറ്റഴിച്ചത്.

ടൂ വീലര്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 1,80,274 യൂണിറ്റ് വില്‍പനയില്‍ നിന്ന് നടപ്പ് വര്‍ഷം മാര്‍ച്ചില്‍ 1,62,507 യൂണിറ്റിലേക്ക് വില്‍പന താണു.
ആഭ്യന്തര വില്‍പനയിലും ഇടിവ് ദൃശ്യമാണ്. മാര്‍ച്ച് 2013ല്‍ 1,43,239 യൂണിറ്റാണ് വിറ്റഴിച്ചത്. മാര്‍ച്ച് 2012ല്‍ ഇത് 1,60,736 യൂണിറ്റായിരുന്നു.
സ്കൂട്ടര്‍ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ 39,395 യൂണിറ്റില്‍ നിന്ന് 29,261 യൂണിറ്റിലേക്ക് വില്‍പന വീണു.
12.8 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നതെന്ന് വില്‍പനക്കണക്ക് പറയുന്നു. മാര്‍ച്ച് 2013ല്‍ 23,342 യൂണിറ്റ് വില്‍പനയാണ് വിദേശ വിപണികളിലേക്ക് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമിത് 20,690 യൂണിറ്റായിരുന്നു.
അതെസമയം, ടൂ വീലര്‍ കയറ്റുമതിയില്‍ 19,538 യൂണിറ്റായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇത്തവണ അത് 19,268ലേക്ക് ഇടിഞ്ഞു.


Click it and Unblock the Notifications








