വീഗോയ്ക്ക് ഡിസ്ക് ബ്രേക്ക്

വീഗോ സ്കൂട്ടറിന്‍റെ 2013 പതിപ്പ് ടിവിഎസ് മോട്ടോഴ്സ് പ്രഖ്യാപിച്ചു. പുതിയ പതിപ്പ് ഡിസ്ക് ബ്രേക്കോടു കൂടിയാണ് വരിക എ്വ്ന പുതുമയുണ്ട്. ഇത് ഓപ്ഷണല്‍ ആണ്.

വീഗോയുടെ സാധാരണ വേരിയന്‍റിന് 49,157 രൂപയാണ് വില. ഡിസ്ക് ബ്രേക്കോടു കൂടിയ പതിപ്പിന് 3000 രൂപയോളം അധികം വരുമെന്നാണ് അറിയുന്നത്.

TVS Wego

220 എംഎം-ലുള്ള ഫ്രണ്ട് ഡിസ്കും പിന്‍വശത്ത് സ130എംഎം ഡ്രം യൂണിറ്റുമാണ് വാഹനത്തിലുണ്ടായിരിക്കുക. കയറ്റുമതി പതിപ്പുകള്‍ക്ക് മാത്രമാണ് ഈ സന്നാഹം നേരത്തെയുണ്ടായിരുന്നത്.

ടെലിസ്കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍, ഡിസ്ക് ബ്രേക്ക് എന്നീ പ്രീമിയം സവിശേഷതകളോടെ ഇറങ്ങുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്കൂട്ടര്‍ എന്ന വിശേഷണം വീഗോയ്ക്ക് ഇതോടെ ലഭിക്കുകയാണ്.

ഇത്തരം സവിശേഷതകളോടെ പുറത്തിറങ്ങിയ ആദ്യ സ്കൂട്ടര്‍ ഹോണ്ട ഏവിയേറ്ററാണ്. ഏവിയേറ്ററിന് പക്ഷെ ടിവിഎസ് സ്കൂട്ടറിനെക്കാള്‍ വില വരുന്നുണ്ട്. ദില്ലി എക്സ്ഷോറും വില പ്രകാരം ഇത് 56,111 രൂപയാണ്.

ഇന്ത്യയിലെ സ്കൂട്ടര്‍ വിപണിയുടെ മികവുറ്റ വളര്‍ച്ചാനിരക്ക് കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ മോഡലുകളും പ്രീമിയം സവിശേഷതകളുമായി നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 21, 2013, 18:17 [IST]
English summary
TVS Motor Company has announced the 2013 version of its Wego 110cc scooter, which will now be available with an optional front disc brakes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X