മഹീന്ദ്രയില്‍ നിന്ന് വരാനുള്ള ബൈക്കുകള്‍
ഇടക്കാലത്ത് സ്റ്റാലിയോ ബൈക്കിലൂടെ ലഭിച്ച തിരിച്ചടി മഹീന്ദ്രയെ ഒന്ന് ഞെട്ടിച്ചിരുന്നു. ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതോടെ സ്റ്റാലിയ പിന്‍വലിക്കേണ്ടി വന്നത് മഹീന്ദ്രയെ പക്ഷെ നിരാശയിലാക്കിയില്ല. നിലവാരമുറപ്പ് വരുത്തിയ കൂടുതല്‍ ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുക എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇങ്ങനെയാണ് പന്‍റീറോ എന്ന മോഡലുമായി മഹീന്ദ്ര എത്തുന്നത്.
നടപ്പ് വര്‍ഷത്തില്‍ വരാനിരിക്കുന്ന മഹീന്ദ്ര ബൈക്ക് മോഡലുകളെക്കുറിച്ചാണ് താഴെ ചര്‍ച്ച. കൂടുതല്‍ വിവരങ്ങള്‍ വല്ലതും കൈയിലുണ്ടെങ്കില്‍ കമന്‍റിടാന്‍ മറക്കരുത്.

മോജോയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മഹീന്ദ്ര വാഹനം. 300 സിസി ശേഷിയുള്ള ഈ ബൈക്കിന്‍റെ ചിത്രങ്ങള്‍ നിരവധി പുറത്തുവന്നു കഴിഞ്ഞു. വൈചിത്ര്യമുള്ള ഡിസൈന്‍ സൗന്ദര്യം മോജോയ്ക്ക് കൂട്ടുണ്ട്. 250 സിസി മോഡലുകള്‍ക്ക് പ്രിയം വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍ മോജോയുടെ ലോഞ്ച് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

നടപ്പ് വര്‍ഷം തന്നെ മോജോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇക്കാര്യത്തില്‍ കമ്പനിയില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

മറ്റൊരു വാഹനത്തെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നത് ഇപ്രകാരമാണ്: മഹീന്ദ്ര പന്‍റീറോയുടെ ഒരു പ്രീമിയം മോഡല്‍. സാങ്കേതിക സവിശേഷതകളില്‍ മാറ്റം വരുത്താതെ മറ്റ് സവിശേഷതകള്‍ പ്രീമിയം നിലവാരത്തിലേക്ക് മാറ്റുകയായിരിക്കുമോ ഇതെന്ന് അറിഞ്ഞൂട. എന്തായാലും ഈ വര്‍ഷം അവസാനിക്കും മുമ്പ് വാഹനം നിരത്തിലെത്തും. പേര്, പറഞ്ഞുകേള്‍ക്കുന്നത് പ്രകാരം സെന്‍ച്യൂറോ എന്നാണ്.

ഒരു 150 സിസി മോഡലിനെക്കുറിച്ചും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും എവിടെ നിന്നും ലഭ്യമല്ല. വെറും ഊഹമായി സൈബറില്‍ ചിലയിടങ്ങളില്‍ കറങ്ങുന്നു. അതിനെ പിടിച്ച് ഇവിടെയും ഇട്ടു എന്നുമാത്രം!


Click it and Unblock the Notifications








