യമഹ ഇന്ത്യ 20.5 ശതമാനം വളര്‍ന്നു

യമഹ ഇന്ത്യയുടെ വില്‍പന ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 20.5 ശതമാനം കണ്ടാണ് വില്‍പന ഉയര്‍ന്നത്.

യമഹ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ വില്‍പന 29,819 യൂണിറ്റായിരുന്നു. നടപ്പ് വര്‍ഷമത് 35,782 യൂണിറ്റായി ഉയര്‍ന്നിട്ടുള്ളതായി യമഹയുടെ പത്രക്കുറിപ്പ് പറയുന്നു.

Yamaha Ray

ഈയിടെയാണ് യമഹ സ്കൂട്ടര്‍ വിപണിയിലേക്ക് എത്തിച്ചേര്‍ന്നത്. യമഹ റേ എന്ന പേരില്‍ പുറത്തിറക്കിയ വാഹനം സ്കൂട്ടര്‍ വിപണിയില്‍ ശരിയായ തുടക്കം യമഹയ്ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കയറ്റുമതി വിപണിയിലും മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. മാര്‍ച്ച് 2013ല്‍ 14,691 യൂണിറ്റാണ് വിറ്റഴിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 12,067 യൂണിറ്റായിരുന്നു. ഇത് 22% വര്‍ധനയാണ് കാണിക്കുന്നത്.

നിലവില്‍ വില്‍പനയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള യമഹ, തങ്ങളുടെ സ്ഥാനം കൂടുതല്‍ മികവുറ്റതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. യമഹ റേ സ്കൂട്ടറുമായി വിപണിയില്‍ ഒരു പുതിയ പരീക്ഷണത്തിന് കമ്പനി തയ്യാറായിരിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്.

നിലവില്‍ ഹോണ്ട അടക്കമുള്ള കമ്പനികള്‍ സ്കൂട്ടര്‍ സെഗ്മെന്‍റിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഈ ഇടത്തില്‍ കൂടി ശരിയായ വളര്‍ച്ച ലഭിച്ചാല്‍ യമഹയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ കൂടുതല്‍ മികച്ചതായിത്തീരും.

More from DriveSpark

Article Published On: Monday, April 1, 2013, 19:09 [IST]
English summary
Yamaha Motor India witnessed a positive growth in the month of March as it witnessed a growth of 20.5 percent over the same corresponding time period from last year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X