'വിലകുറഞ്ഞ' ബൈക്ക് ഇറക്കില്ലെന്ന് യമഹ

Yamaha Cheapest Bike
യമഹയ്ക്ക് സംഗതിയുടെ മര്‍മം പിടികിട്ടി എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരു ബൈക്ക് മോഡലുമായി വരുന്നൂ എന്നും അതിന് നിലവിലുള്ള ബൈക്കുകളെക്കാള്‍ വിലക്കുറവുണ്ട് എന്നും അറിഞ്ഞാല്‍ മാധ്യമങ്ങള്‍ ഉടനെ വെച്ചുകാച്ചും 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ' ബൈക്ക് വരുന്നൂ എന്ന്. ഇത് ഇംഗ്ലീഷിലാകുമ്പോള്‍ 'The Cheapest Bike' എന്ന പണിയാണ് കിട്ടുക; ടാറ്റ നാനോയ്ക്ക് ലഭിച്ചതുപോലൊന്ന്. ഇത് ഇന്ന് ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

ഇപ്പോള്‍ .മഹയുടെ പ്രസിഡണ്ടും സിഇഓയുമായ ഹിരോയുകി യനാകി വിഷയത്തില്‍ ഇടപെട്ട് വ്യക്തത വരുത്തിയിരിക്കുകയാണ് ലോകത്തിലെ 'ചീപ്പസ്റ്റ്' ബൈക്ക് ഇറക്കുവാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നും അത്തരം വാര്‍ത്തകള്‍ അവാസ്ഥവമാണെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രകടനത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത മികച്ച ഗുണനിലവാരമുള്ള വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്നതാണ് യമഹയുടെ ലക്ഷ്യം. അല്ലെന്ന് പറയുന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റിദ്ധാരണയില്‍ നിന്ന് ഉത്ഭവിച്ചതാണ്. ഉയര്‍ന് ഗുണനിലവാരമാണ് യമഹ സൂക്ഷിക്കുന്ന പ്രധാന മൂല്യങ്ങളിലൊന്ന്, അദ്ദേഹം പറഞ്ഞു.

27,000 രൂപ വിലയുള്ള ബൈക്ക് എന്നാണ് യമഹയുടെ പ്രഖ്യാപനം വന്നിരുന്നത്. ഈ ബൈക്ക് ഇന്ത്യയുടെ ഗ്രാമീണ മേഖലകളെ ലക്ഷ്യം വെച്ചുള്ളതാണ്. 2017ടെ 10 ശതമാനം വിപണിവിഹിതം പിടിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യയില്‍ മാത്രമല്ല ഈ വാഹനം വിറ്റഴിക്കുക. ആഫ്രിക്ക തുടങ്ങിയ വളരുന്ന വിപണികളില്‍ മുഴുവന്‍ ഈ വാഹനത്തിന് സാധ്യതയുണ്ടെന്ന് യമഹ കാണുന്നു.

More from DriveSpark

Article Published On: Monday, June 10, 2013, 17:23 [IST]
English summary
Yamaha has made it clear that they don't have a plan to bring out less quality cheapest bike.
കൂടുതല്‍... #yamaha #news #യമഹ #വാര്‍ത്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X