യമഹ ആര്‍15 പുതിയ വര്‍ണങ്ങളില്‍
യമഹ ആര്‍15 വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളിന് പുതിയ നിറച്ചേരുവകള്‍ കൂട്ടിച്ചേര്‍ത്തു. നിറച്ചേരുവകള്‍ക്കൊപ്പം പുതിയ ഗ്രാഫിക് ഡിസൈനുകളും നല്‍കുന്നുണ്ട്. തങ്ങളുടെ ബെസ്റ്റ്സെല്ലിംഗ് മോഡലിലെക്ക് ഉപഭോക്തൃശ്രദ്ധ കൂടുതലാകര്‍ഷിക്കാന്‍ പുതിയ വര്‍ണപദ്ധതികള്‍ക്കാകുമെന്നാണ് കരുതുന്നത്.
നാലി നിറങ്ങളാണ് കൂടുതലായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. യുവാക്കള്‍ക്കിടയില്‍ ആര്‍15 നേടിയെടുത്തിട്ടുള്ള സ്ഥാനം പ്രത്യേകം പരിഗണിച്ചാണ് നിറങ്ങള്‍ പൂശുകയും ഗ്രാഫിക്സ് സൗന്ദര്യം പകരുകയും ചെയ്തിരിക്കുകയും ചെയ്തിരിക്കുന്നത്.
ഓരോ പുതിയ നിമിഷത്തിന്‍റെയും സൗന്ദര്യാനുഭൂതികള്‍ സ്വന്തമാക്കുക എന്നതാണ് യമഹ ലക്ഷ്യമിടുന്നതെന്ന് യമഹയുടെ നാഷണല്‍ ബിസിനസ് തലവന്‍ റോയ് കുര്യന്‍ പറയുന്നു.
പുതിയ നിറച്ചേരുവകളും അവയുടെ വിലയും അറിയാന്‍ താഴെ ചിത്രങ്ങളിലൂടെ നീങ്ങുക.

തണ്ടറിംഗ് ഗ്രീന്‍
തണ്ടറിംഗ് ഗ്രീന്‍ പുതുതായി ആര്‍15 മോട്ടോര്‍സൈക്കിളിന് കൂട്ടിച്ചേര്‍ത്ത വര്‍ണ പതിപ്പാണ്. വില 112,750 രൂപ.

റേസിംഗ് ബ്ലൂ
റേസിംഗ് ബ്ലൂ (മോട്ടോജിപി എഡിഷന്‍) ആണ് മറ്റൊരു നിറം. വില 113,750 രൂപ.

ഇന്‍വിസിബിള്‍ ബ്ലാക്
ഇന്‍വിസിബിള്‍ ബ്ലാക് (സ്റ്റാന്‍ഡേര്‍ഡ് നിറം). ഈ നിറച്ചേരുവയ്ക്ക് വില 110,750.

റെയറിംഗ് റെഡ്
യമഹ ആര്‍15 വേര്‍ഷന്‍ 2.0 മോട്ടോര്‍സൈക്കിളില്‍ പുതുതായ വരുന്ന മറ്റൊരു നിറമാണ് റെയറിംഗ് റെഡ് (സ്റ്റാന്‍ഡേര്‍ഡ് കളര്‍). ഈ പതിപ്പിന് വില 110,750.

യമഹ ആര്‍15 വേര്‍ഷന്‍ 2.0 സ്റ്റാന്‍ഡേര്‍ഡ് നിറം

യമഹ ആര്‍15 വേര്‍ഷന്‍ 2.0 സ്റ്റാന്‍ഡേര്‍ഡ് നിറം



Click it and Unblock the Notifications








