പിങ്കില്‍ മുങ്ങി യമഹ റേയുടെ പ്രത്യേക എഡിഷന്‍
യമഹ റേ സ്‌കൂട്ടറിന് ഒരു ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. 48,605 രൂപയാണ് വില. യമഹ റേ പ്രിഷ്യസ് എന്നാണ് ലിമിറ്റഡ് എഡിഷന്‍ വാഹനത്തിന് പേര്.
പുതിയ ഗ്രാഫിക്‌സ് കൂട്ടിച്ചേര്‍ത്താണ് യമഹ റേ പ്രിഷ്യസ് എഡിഷന്‍ എത്തുന്നത്. വാഹനത്തിന്റെ മുന്‍വശത്തുതന്നെ പ്രത്യേക പതിപ്പ് ലോഗോകള്‍ കാണാം. പിന്‍വശത്തായി 'റേ സിഗ്നസ്' സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നു. പെണ്‍കുട്ടികളെ പ്രത്യേകം ലക്ഷ്യം വെക്കുന്ന വാഹനമായതിനാലാവണം പിങ്ക് നിറത്തിലുള്ളതാണ് ഗ്രാഫിക്‌സ്. കറുപ്പാണ് പ്രിഷ്യസ് എഡിഷന്റെ ബോഡി കളര്‍.

പ്രത്യേക പതിപ്പിന്റെ എന്‍ജിനില്‍ മാറ്റമൊന്നുമില്ല. 113 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എന്‍ജിന്‍ പകരുന്നത് 7 കുതിരശക്തിയും 8.1 ചക്രവീര്യവും.

പ്രിഷ്യസ് എഡിഷന് വില 48,605 രൂപയാണ്. സാധാരണ റേ സ്‌കൂട്ടറിന്റെ വില 47,107 രൂപ. റേയുടെ പൗരുഷം കലര്‍ന്ന പതിപ്പായ റേ സീ-ക്ക് വില 49,105 ആണ്.

യമഹ റേയില്‍ തങ്ങള്‍ക്കുള്ള വിശ്വാസത്തെ അടിവരയിടുന്നതാണ് പുതിയ പ്രത്യേക എഡിഷനെന്ന് യമഹ ഇന്ത്യ വൈസ് പ്രസിഡണ്ട് റോയ് കുര്യന്‍ പറഞ്ഞു.

ഓരോരുത്തരുടെയും വ്യക്തിപരമായ സ്റ്റൈലുകള്‍ക്ക് യോജിക്കുന്ന വിധത്തിലുള്ള മോഡലുകള്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ സ്ട്രാറ്റജിയെന്ന് യമഹ പറയുന്നു.


Click it and Unblock the Notifications








