ലോകത്തിലെ വിലകുറഞ്ഞ ബൈക്ക് ഇന്ത്യയില്‍ നിര്‍മിക്കും
ലോകത്തിലെ ഏറ്റവും 'ചെലവ് കുറഞ്ഞ ബൈക്കി'ന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യമഹ തുടക്കം കുറിച്ചു. ഇത്തര്‍ പ്രദേശിലെ റിസര്‍ച്ച് സെന്‍ററിലാണ് യമഹയുടെ ചരിത്രപദ്ധതി പുരോഗമിക്കുന്നത്. പരമാവധി 27000 രൂപ വിലയിലായിരിക്കും ബൈക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിടുക. ഇന്ത്യയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ബൈക്കിന്‍റെ വിലയില്‍ ഇനിയും കുറവ് വരും.
നിര്‍മാണം തുടങ്ങിയതായി യമഹ അറിയിച്ചുവെങ്കിലും വാഹനത്തിന്‍റെ ലോഞ്ച് സമയമോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

വളരുന്ന സാമ്പത്തിക ശക്തികളെയാണ് ഈ ബൈക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാഷ്ട്രങ്ങളും ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാഷ്ടങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമെല്ലാം ഈ ബൈക്കിന്‍റെ ലക്ഷ്യകേന്ദ്രങ്ങളാണ്.
ഇന്ത്യയില്‍ വളരെ മത്സരക്ഷമമായ വിലനിര്‍ണയം സാധ്യമാണ് എന്ന് യമഹ സിഇഒ ഹിരോയുകി സുസൂക്കി വ്യക്തമാക്കുന്നു. വാഹനം പൂര്‍ണമായും ഇന്തയിലാണ് നിര്‍മിക്കുന്നത്. ഉത്തര്‍പ്രദേശിലെ റിസര്‍ച്ച് സെന്‍ററില്‍ വാഹനം വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് യമഹ എന്‍ജിനീയര്‍മാര്‍.
ഇന്ത്യയില്‍ വിപണി വിഹിതം വന്‍തോതില്‍ കൂട്ടുവാനുള്ള തീരുമാനം ഹോണ്ട എടുത്തിട്ടുണ്ട്. പുതിയ ബൈക്ക് പുറത്തുവരുന്നത് ഈ ലക്ഷ്യത്തിന് വലിയ തോതില്‍ സഹായകമാകും.
വോള്യം വിപണിയില്‍ ഈ വാഹനം ചലനം സൃഷ്ടിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. എന്തായാലും ടാറ്റ നാനോയ്ക്ക് സംഭവിച്ചത് ഒരു ബൈക്കിന്‍റെ കാര്യത്തില്‍ സംഭവിക്കാന്‍ സാധ്യത കുറവാണ്.


Click it and Unblock the Notifications








