2014 ഹീറോ ഗ്ലാമര്‍ പുറത്തിറങ്ങി

By Santheep

ഹീറോ ഗ്ലാമറിന്റെ 2014 പതിപ്പ് വിപണിയിലെത്തി. ചില സൗന്ദര്യപരമായ മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം വില 53,375 രൂപയാണ്.

ഹെഡ്‌ലാമ്പ്, ടെയ്ല്‍ ലാമ്പ് എന്നിവയുടെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ബോഡി ഗ്രാഫിക്‌സ് ചേര്‍ത്തിരിക്കുന്നു 2014 ഹീറോ ഗ്ലാമറില്‍.

2014 Hero Glamour Launched

ബ്ലാക്ക്, റെഡ്, സില്‍വര്‍, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക് േ്രഗ എന്നീ വര്‍ണപദ്ധതികളിലാണ് ഹീറോ ഗ്ലാമര്‍ വിപണിയില്‍ ലഭിക്കുക.

എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 124.7 സിസി ശേഷിയുള്ള എന്‍ജിന്‍ തന്നെ തുടരും. 7000 ആര്‍പിഎണ്മില്‍ 9 കുതചിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 4000 ആര്‍പിഎമ്മില്‍ 10.35 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിന് സാധിക്കും.

4 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുക.

വാഹനത്തിന്റെ ഇന്ധനക്ഷമത എത്രയെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഗ്ലാമറിന്റെ മുന്‍ പതിപ്പില്‍ ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് ലഭിച്ചിരുന്നു.

ഹീറോ ഗ്ലാമറിന്റെ പുതിയ പതിപ്പില്‍ അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണുള്ളത്. സ്പീഡോമീറ്റര്‍ അനലോഗും ഓഡോമീറ്റര്‍, ഫ്യുവല്‍ ഗേജ്, ഫ്യുവല്‍ എഫിഷ്യന്‍സി മീറ്റര്‍ എന്നിവ ഡിജിറ്റലിലുമാണ്.

മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണ് ചേര്‍ത്തിട്ടുള്ളത്. പിന്നില്‍ 5 സ്റ്റെപ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറും നല്‍കിയിരിക്കുന്നു.

വിലകൾ

  • ഗ്ലാമർ (കാർബുറേറ്റർ) - 53,375 (ഡ്രം), 55,375 (ഡിസ്ക്)
  • ഗ്ലാമർ എഫ്ഐ (ഫ്യുവൽ ഇൻജക്ഷൻ) - 58,700 (ഡ്രം), 62,750 (ഡിസ്ക്)

More from DriveSpark

Article Published On: Wednesday, May 7, 2014, 18:24 [IST]
English summary
Hero MotoCorp has introduced the update version of the Glamour with some minor visual changes. The 2014 Hero Glamour starts at a price of Rs 53,375 before Taxes in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X