ഹ്യോസംഗ് ജിടി250ആര്‍ 2014 ലീക്കായി
ഹ്യോസംഗ് ജിടി250ആറിന്റെ പരിഷ്‌കരിച്ച പതിപ്പ് (2014 മോഡല്‍) വിപണിയിലെത്താനൊരുങ്ങുകയാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകളെ സ്ഥിരീക്കുന്ന ചില തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ജിടി250ആര്‍ അതിന്റെ പുതുക്കിയ രൂപത്തില്‍ കണ്ടെത്തിയ ചിലരെടുത്ത ചാരപ്പടങ്ങള്‍ നെറ്റിലെമ്പാടും പരക്കുകയാണ്.
ചിത്രത്തില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ജിടി650ആറിന്റെ ചില ഡിസൈന്‍ സവിശേഷതകള്‍ കടംകൊണ്ടാണ് വാഹനം വരുന്നതെന്നാണ്.

പുതിയ ജിടി250ആറിന്റെ മിക്കവാറും ശില്‍പഭാഗങ്ങള്‍ ജിടി650ആറിനോട് സാദൃശ്യം പുലര്‍ത്തുന്നു. ഉദാഹരണത്തിന് പുതിയ ജിടി250ആറിലെ എക്‌സോസ്റ്റ് പൈപ്പ് ഡിസൈന്‍ ജിടി650ആറിന്റേതിനോട് സാദ്യശ്യം പാലിക്കുന്നത് കാണുക. ജിടി650യിലേതിന് മാറ്റ്‌റ് ഫിനിഷുണ്ടെന്ന വ്യത്യാസം മാത്രമേയുള്ളൂ.

സാങ്കേതികമായി 2014 ഹ്യോസംഗ് ജിടി250ആര്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും എത്തുക. 249സിസി, ഫ്യവല്‍ ഇന്‍ജക്ടഡ്, വിട്വിന്‍ എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 28 കുതിരകളുടെ കരുത്ത് പകരും. 8000 ആര്‍പിഎമ്മില്‍ 22.07 ചക്രവീര്യമാണ് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക.
പുതിയ ബൈക്കിന്റെ ബുക്കിംഗ് ഇതിനകം തുടങ്ങിയിട്ടുണ്ട്. 3.11 ലക്ഷം രൂപയോളം വരും മുംബൈ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








