ആലിയ ഭട്ട് ഹീറോയുടെ പുതിയ ബ്രാന്‍ഡ് അംബാസ്സഡര്‍

By Santheep

ഹോണ്ടയുമായി വേര്‍പിരിഞ്ഞതിനുശേഷം ഹീറോ രാജ്യത്തെ യുവാക്കളുടെ വാഹനമായി പരിണമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഹീറോയുടെ തലവന്‍ പവന്‍ മുഞ്ജാള്‍ ഇതിനായി നടത്തിവരുന്ന കഠിനാധ്വാനം പ്രശംസനിയമാണ്. ഹീറോയെ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയായി നിലനിര്‍ത്തുന്നതില്‍ മുഞ്ജാളിന്റെ സംഘാടകശേഷി വലിയ പങ്കാണ് വഹിക്കുന്നത്.

ഹീറോയില്‍ നിന്നുള്ള പുതിയ വാര്‍ത്തയും യുവാക്കളെ ആഹ്ലാദം കൊള്ളിക്കുന്നതാണ്. കമ്പനിയുടെ പുതിയ ബ്രാന്‍ഡ് അംബാസ്സഡറായി ആലിയ ഭട്ടിനെ തെരഞ്ഞെടുത്തതായി ഹീറോ അറിയിക്കുന്നു.

Alia Bhatt To Promote Hero MotoCorp

21കാരിയായ ആലിയ ഭട്ട് കൗമാരക്കാര്‍ മുതലുള്ളവര്‍ക്കിടയില്‍ ഹരമായി വളര്‍ന്ന സന്ദര്‍ഭമാണിത്. ഇപ്പോഴത്തെ കരിയര്‍ വളര്‍ച്ച പരിശോധിച്ചാല്‍ ആലിയ ഭട്ട് ഇനിയും കുറെ നാളുകള്‍ക്കൂടി ബോളിവഡില്‍ സജീവമായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. രണ്‍ബീറുമായുള്ള കരാര്‍ ഇനിയും തുടരുമെന്നും അറിയുന്നു. ഇരുവരും ചേര്‍ന്നായിരിക്കും ഹീറോ മോഡലുകള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തുക.

മനസ്സിലാക്കാന്‍ കഴിയുന്നത്, ആലിയ ഭട്ട് ഹീറോയുടെ സ്‌കൂട്ടര്‍ മോഡലുകളായിരിക്കും പ്രചരിപ്പിക്കുക എന്നാണ്.

വളരെക്കുറഞ്ഞ കാലയളവില്‍ ഒരു മികച്ച കരിയര്‍ കരുപ്പിടിപ്പിക്കാന്‍ ആലിയയ്ക്കു സാധിച്ചിട്ടുണ്ടെന്ന് ഹീറോ വിലയിരുത്തുന്നു. ആലിയയുടെ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍. ശരിയായ ബ്രാന്‍ഡ് അംബാസ്സഡറെത്തന്നെയാണ് തങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന കാര്യത്തില്‍ ഹീറോയ്ക്ക് സംശയമൊന്നുമില്ല.

More from DriveSpark

Article Published On: Saturday, June 21, 2014, 17:59 [IST]
English summary
Hero MotoCorp now have two brand ambassadors from the Bollywood industry Alia Bhatt and Ranbir Kapoor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X