ഡിസ്‌കവര്‍ 125 എസ്ടി സ്‌റ്റോക്ക് തീരുന്നതുവരെ മാത്രം

ഇന്ത്യയില്‍ ഡിസ്‌കവര്‍ 125 എസ്ടി മോഡലിന്റെ വില്‍പന ബജാജ് അവസാനിപ്പിക്കുന്നതായി ഊഹങ്ങള്‍ പരക്കുന്നു. അതെസമയം വാഹനത്തിന്റെ വില്‍പന സ്‌റ്റോക്ക് തീരുന്നതുവരെ തുടരുമെന്നും വാര്‍ത്തകളുണ്ട്.

ഇന്ത്യയില്‍ വില്‍പന അവസാനിപ്പിക്കുന്നുവെങ്കിലും വിദേശവില്‍പന തുടരുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ നിന്നുള്ള വാഹനത്തിന്റെ കയറ്റുമതി തുടര്‍ന്നും നടക്കും.

Bajaj Discover 125 ST Discontinued In India

ഡിസ്‌കവറി സീരീസിലുള്ള വാഹനങ്ങളില്‍ ഏറ്റവും പ്രീമിയം മോഡലാണ് 125 എസ്ടി. നിരവധി മികച്ച സംവിധാനങ്ങള്‍ വാഹനത്തോടു ചേര്‍ത്തിരുന്നു ബജാജ്. 200 മില്ലിമീറ്റര്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്ക്, സ്‌പോര്‍ടിയായ സീറ്റിംഗ് പൊസിഷന്‍, ഡിസൈനിലെ സ്‌പോര്‍ടി സൗന്ദര്യം എന്നിവ ഈ ബൈക്കിന്റെ പ്രത്യേകതകളാണ്. നിട്രോക്‌സ് മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ ഘടിപ്പിച്ചെത്തുന്ന, സെഗ്മെന്റിലെ ഏക വാഹനമാണിത്.

ചുരുങ്ങിയ ബജറ്റിനകത്ത് സ്‌പോര്‍ടി സൗന്ദര്യമുള്ള ബൈക്ക് ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ബജാജ് ഡിസ്‌കവര്‍ 125 എസ്ടി ബജാജ് വിപണിയിലെത്തിച്ചത്. എന്നാല്‍, ഇത്തരം താല്‍പര്യമുള്ളവരുടെ എണ്ണക്കുറവ് വാഹനത്തിന്റെ വില്‍പനയെ വല്ലാതെ ബാധിക്കുകയുണ്ടായി.

124 സിസി ശേഷിയുള്ള എന്‍ജിനാണ് ബജാജ് ഡിസ്‌കവര്‍ 125 എസ്ടിയിലുള്ളത്. 9000 ആര്‍പിഎമ്മില്‍ 13 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ വാഹനത്തിന്. 7000 ആര്‍പിഎമ്മില്‍ 10.78 എന്‍എം ചക്രവീര്യവും ഈ വാഹനത്തിനുല്‍പാദിപ്പിക്കാന്‍ കഴിയും.

5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചെത്തുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 55,168 രൂപ വിലവരും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 29, 2014, 11:29 [IST]
English summary
Bajaj is rumoured to have stopped selling the Discover 125 ST in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X