ഡിസ്‌കവര്‍ എഫ്150 ചാരപ്പടം
ബജാജ് ഡിസ്‌കവറിന്റെ അണിയറയില്‍ തയ്യാറാവുന്ന മറ്റൊരു മോഡല്‍, ബജാജ് ഡിസ്‌കവറി എഫ്15 ടെസ്റ്റ് ചെയ്യുന്നതിന്റെ ചാരപ്പടങ്ങള്‍ പുറത്തുവന്നു. ഓവര്‍ഡ്രൈവ് മാഗസിനാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിപണിയില്‍ അടുത്തതായി ഇറങ്ങുന്ന ഡിസ്‌കവറി മോഡലായിരിക്കും എഫ്150.
സിംഗിള്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, മോണോ റിയര്‍ ഷോക് അബ്‌സോര്‍ബര്‍ തുടങ്ങിയവ പുറമെ കാണാനുണ്ട്. ഇവ നിലവില്‍ വിപണിയിലുള്ള ഡിസ്‌കവറി 125എസ്ടിയുടേതിന് സമാനമാണ്. പൂര്‍ണമായ ഫെയറിംഗോടെയല്ല വാഹനം വരുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

വാഹനത്തില്‍ ഘടിപ്പിക്കാനിരിക്കുന്നത് 150 സിസി ശേഷിയുള്ള ഒരു പുതിയ ബജാജ് ഡിടിഎസ്‌ഐ എന്‍ജിനാണെന്ന് കേള്‍ക്കുന്നു. ഈ എന്‍ജിന് 14 കുതിരകളുടെ കരുത്ത് പുറത്തെടുക്കാന്‍ സാധിക്കും.
പെര്‍ഫോമന്‍സ് ബൈക്ക് എന്ന നിലയില്‍ വിപണിയില്‍ ഇടം പിടിക്കാന്‍ ഡിസ്‌കവര്‍ ശ്രമിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ധനക്ഷമതയുള്ള ഒരു കമ്യൂട്ടര്‍ ബൈക്ക് എന്ന സ്ഥാനം പിടിക്കാന്‍ ഡിസ്‌കവര്‍ ശ്രമിക്കും. ബജാജ് 150യെക്കാള്‍ താഴ്ന്ന നിലയില്‍ ഡിസ്‌കവര്‍ എഫ് 150 എഫ് ഇടം കണ്ടെത്തും.
ഫെയേഡ് മോഡലിനു പിന്നാലെ എഫ്150യുടെ ഒരു നേക്കഡ് മോഡലും വിപണിയിലെത്തുമെന്ന് കേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications








