ബജാജ് ഡിസ്‌കവര്‍ 150എസ് ഓഗസ്റ്റില്‍ വിപണിയിലേക്ക്
ബജാജിന്റെ ഡിസ്‌കവര്‍ റെയ്ഞ്ച് ബൈക്ക് നിരയിലേക്ക് ഒരു പുതിയ താരം വരുന്ന വിവരം ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഡിസ്‌കവര്‍ 150എസ് എന്ന ഈ വാഹനത്തിന്റെ ലോഞ്ച് ഒാഗസ്റ്റ് 11ന് നടക്കുമെന്നറിയുന്നു. ബജാജിന്റെ മിക്ക ഷോറൂമുകളിലും വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകള്‍ പതിനൊന്നാം തിയ്യതി ലോഞ്ച് ചെയ്യും. ഒരു നേക്കഡ് പതിപ്പും ഒരു സെമി ഫെയറിങ് ചേര്‍ത്ത പതിപ്പുമായിരിക്കും ഇവയെന്നാണ് അറിയുന്നത്.
ഡിസ്‌കവര്‍ റെയ്ഞ്ച് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും കരുത്തേറിയ വാഹനമാണ് വരാന്‍ പോകുന്നത്. നിലവിലുള്ള ഡിസ്‌കവര്‍ മോഡലുകളിലുപയോഗിക്കുന്ന നിരവധി ഘടകഭാഗങ്ങള്‍ ഈ ബൈക്കിലും ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വിലയില്‍ ഗണ്യമായ കുറവു വരുത്താന്‍ ബജാജിന് സാധിക്കും. 125എസ്ടി മോഡലില്‍ നിന്നു സ്വീകരിച്ച ചില ഡിസൈന്‍ സവിശേഷതകളും ഈ വാഹനത്തില്‍ കാണാം.

പുതുതായി നിര്‍മിച്ച ഒരു ഡിടിഎസ്-ഐ 150സിസി എന്‍ജിനാണ് ഈ വാഹനത്തില്‍ ഘഠിപ്പിക്കുക. 13.8 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോടൊപ്പം. മുന്നില്‍ ഡിസ്‌ക്‌ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ചേര്‍ക്കുക. ഇന്ധനക്ഷമതയും പ്രകടനക്ഷമതയുമെല്ലാം ഇപ്പോള്‍ ലഭ്യമല്ല.
പള്‍സര്‍ വാഹനങ്ങള്‍ക്കു താഴെയായാണ് ഡിസ്‌കവര്‍ 150സിസി ബൈക്ക് നിലയുറപ്പിക്കുക. 125 എസ്ടി മോഡലില്‍ ഘടിപ്പിച്ചിട്ടുള്ള സ്വിച്ചുകളും മറ്റും ഈ ബൈക്കിലേക്ക് കടമെടുത്തേക്കും. ഒരു അനലോഗ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ വിലയും മറ്റു വിശദാംശങ്ങളും അറിയാന്‍ ഓഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications








