പള്‍സര്‍ 200എസ്എസ് ഉല്‍പാദനം തുടങ്ങി
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബജാജ് പള്‍സര്‍ 200എസ്എസ്സിന്റെ ഉല്‍പാദനം തുടങ്ങി. അടുത്ത ആറുമാസത്തിനുള്ളില്‍ ബൈക്കിന്റെ ലോഞ്ച് പ്രതീക്ഷിക്കാമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പള്‍സര്‍ 400എസ്എസ്സിനൊപ്പം അവതരിപ്പിക്കപ്പെട്ട മോഡലാണ് 200എസ്എസ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 400എസ്എസ്സിനെക്കാള്‍ മുന്‍പുതന്നെ 200എസ്എസ് വിപണിയിലെത്തും.

പള്‍സറിന്റെ 200 നേക്കഡ് സ്‌പോര്‍ടിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് പള്‍സര്‍ എസ്എസ്സിലും ഉപയോഗിക്കുക. ചില ട്യൂണിഗ് വ്യതിയാനങ്ങള്‍ നടത്തിയിട്ടുണ്ടെന്നു മാത്രം.
പള്‍സര്‍ 400എസ്എസ്സിലുള്ളത് 375 സിസി ശേഷിയുള്ള ഒരു ലിക്യുഡ് കൂള്‍ഡ് 4 വാല്‍വ് എന്‍ജിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍.


Click it and Unblock the Notifications








