ബജാജിന് ആശ്വാസമായി കയറ്റുമതി വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാക്കളിലൊരാളായ ബജാജ് ഓട്ടോയുടെ കയറ്റുമതിയില്‍ കഴിഞ്ഞമാസം ഗണ്യമായ വര്‍ധന സംഭവിച്ചതായി കണക്കുകള്‍. 3 വീലര്‍ വില്‍പനയിലും മികച്ച മുന്നേറ്റമാണ് ബജാജ് സെപ്തംബര്‍ മാസത്തില്‍ നടത്തിയത്.
ഈജിപ്തില്‍ നേരത്തെ നിലവിലുണ്ടായിരുന്ന 3 വീലര്‍ നിരോധനം നീക്കിയതും മുംബൈയില്‍ 3 വീലര്‍ പെര്‍മിറ്റുകള്‍ നല്‍കല്‍ പുനരാരംഭിച്ചതുമാണ് വില്‍പനയിലെ വര്‍ധനവിന് കാരണമായ ഘടകങ്ങള്‍.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ബജാജ് നടത്തിയ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വില്‍പനയില്‍ 3.5 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ സംഭവിച്ചിട്ടുള്ളത്.
ആഭ്യന്തര വില്‍പനയിലുണ്ടായ കുറവ് ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ കയറ്റുമതി ബജാജിനെ സഹായിച്ചു ഇത്തവണ. ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനത്തിന്റെ വില്‍പനയിടിവാണ് കമ്പനിക്ക് സംഭവിച്ചത്, കഴിഞ്ഞ മാസം.


Click it and Unblock the Notifications