നിന്ന് ഓടിക്കാവുന്ന വെസ്പ സ്‌കൂട്ടര്‍
മോഡിഫിക്കേഷന്‍ കലാകാരന്മാര്‍ ഇത്രയധികം പണിഞ്ഞിട്ടുള്ള മറ്റൊരു വാഹനമുണ്ടാവില്ല. ലോകത്തെമ്പാടും വെസ്പ എന്ന ക്ലാസിക് വാഹനത്തിനുമേല്‍ ചെയ്തുകൂട്ടിയ മോഡിഫിക്കേഷന്‍ അപരാധങ്ങള്‍ ഇന്നു നിരത്തുകളില്‍ കാണാം. ഒരര്‍ത്ഥത്തില്‍, നമ്മുടെ നിരത്തുകളിലെ ഓട്ടോറിക്ഷയും ഒരു വെസ്പ മോഡിഫിക്കേഷനാണ്.
ഒരാള്‍ക്ക് നിന്ന് ഓടിക്കാവുന്ന രണ്ടു വീലുള്ള സെഗ്‌വേ (ഇതെക്കുറിച്ച് മുന്‍പൊരിക്കല്‍ നമ്മള്‍ സംസാരിച്ചിരുന്നു) എന്ന വാഹനത്തിന് സമാനമായ ശൈലിയിലാണ് ഇവിടെ ഒരു വിന്റേജ് വെസ്പയെ മാറ്റിത്തീര്‍ത്തിരിക്കുന്നത്. ചിത്രങ്ങളും വിവരങ്ങളും താഴെ.

രണ്ടു ചക്രങ്ങള്‍ തന്നെയാണ് ഈ വാഹനത്തിനുമുള്ളത്. എന്നാല്‍ ഡിസൈന്‍ ശൈലിയില്‍ കാര്യമായ വ്യത്യാസമുണ്ട്. സ്‌കൂട്ടറിന്റെ ശൈലിയില്‍ നിന്ന് പാടെ മാറി സെഗ്‌വേ ഇരുചക്രവാഹനത്തിന്റെ ശൈലിയിലാണ് നിര്‍മാണം.

സെഗ്‌വേ സ്‌കൂട്ടറില്‍ കയറി നിന്ന് ഒരല്‍പം മുന്നോട്ടായണം വാഹനം നീങ്ങണമെങ്കില്‍. എന്നാല്‍ ഈ വെസ്പ വാഹനത്തില്‍ അതിന്റെയാവശ്യമില്ല.

ബെല്‍ ആന്‍ഡ് ബെല്‍ എന്ന കമ്പനിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 2,400 ഡോളറാണ് വാഹനത്തിന്റെ ബേസിക് പതിപ്പിന് വില.

ഉയര്‍ന്ന പതിപ്പിന് 4,000 ഡോളര്‍ വരെ വിലയുണ്ട്. സ്‌കൂട്ടറിന് സ്വയം ബാലന്‍സ് ചെയ്യാന്‍ സാധിക്കുമെന്നാണ് അവകാശവാദം.

തിരക്കേറിയ ട്രാഫിക്കിലും മറ്റും ഇത്തരം വാഹനങ്ങള്‍ കാര്യക്ഷമമായതിനാല്‍ വികസിരാഷ്ട്രങ്ങളില്‍ കാര്യമായ സ്വീകാര്യത ലഭിക്കുന്നുണ്ട്.

സീറോ സ്‌കൂട്ടര്‍ എന്നു വിളിക്കുന്ന ഈ വാഹനം മണിക്കൂറില്‍ പരമാവധി 20 കിലോമീറ്റര്‍ വേഗതയില്‍ പായും. ബാറ്ററിയിലാണ് സീറോ സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുക. 30 മുതല്‍ 35 കിലോമീറ്റര്‍ വരെ റെയ്ഞ്ചുണ്ടിതിന്.

വാഹനത്തിന്റെ മൊത്തം ഭാരം 180 കിലോഗ്രാമാണ്. ലിതിയം അയേണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

വാഹനത്തിന് 180 കിലോഗ്രാം വരെ താങ്ങാനുള്ള ശേഷിയുണ്ട്. 1.34 കുതിരശക്തിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സീറോ സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

നിറങ്ങള്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാവുന്നതാണ്. 1946ല്‍ വെസ്പ നിര്‍മിച്ച സ്‌കൂട്ടര്‍ മോഡലാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. സ്റ്റീയറിംഗ് കോളം ഓരോരുത്തരുടെയും ഉയരത്തിനനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കും.


Click it and Unblock the Notifications








