ബിഎംഡബ്ല്യു എസ് 1000 ആർ വിപണിയിൽ
ബിഎംഡബ്ല്യു മോട്ടോറാഡില്‍ നിന്നുള്ള ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിള്‍, എസ് 1000 ആര്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറിങ്ങി. 22.83 ലക്ഷം രൂപയാണ് ഈ സ്ട്രീറ്റ് നേക്കഡ് ബൈക്കിന്റെ എക്സ്സ്‌ഷോറൂം വില.
പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് രാജ്യത്തെക്കു കയറ്റിവിടുകയാണ് ബിഎംഡബ്ല്യൂ ചെയ്യുന്നത്. മുംബൈ, ദില്ലി, ബങ്കളുരു എന്നിവിടങ്ങളിലുള്ള ഡീലര്‍ഷിപ്പുകള്‍ വഴി ബിഎംഡബ്ല്യു മോട്ടോറാഡ് എസ് 1000 ആര്‍ സ്ട്രീറ്റ് നേക്കഡ് ബൈക്ക് വിറ്റഴിക്കപ്പെടും.

ആമിര്‍ഖാന്റെ ധൂം 3 പടത്തില്‍ ആമിർഖാൻ ഓടിക്കുന്ന നിലയിൽ പ്രത്യക്ഷപ്പെട്ടത് എസ് 1000 ആർആർ ആയിരുന്നു. അതായത്, ഇപ്പോൾ ഇന്ത്യയിലിറങ്ങിയിരിക്കുന്ന എസ് 1000 ആറിൻറെ കുറെക്കൂടി സന്നാഹപ്പെട്ട പതിപ്പ്. ഇന്ത്യയുടെ വിപണി സാഹചര്യങ്ങൾക്കനുകൂലമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ബൈക്കിൽ.
999സിസി ശേഷിയുള്ള ലിക്വിഡ്/ഓയിൽ കൂൾഡ് 4 സിലിണ്ടർ എൻജിനാണ് എസ് 1000 ആറിലുള്ളത്. 11000 ആർപിഎമ്മിൽ 160 കുതിരകളുടെ കരുത്തുൽപാദിപ്പിക്കാൻ കഴിവുണ്ട് ഈ എൻജിന്.
മുംബൈയിലും ബങ്കളുരുവിലും എസ് 1000 ആർ ലഭിക്കുക നവ്നിത് മോട്ടോഴ്സ് വഴിയാണ്. ദില്ലിയിൽ വാഹനം ലഭ്യമാക്കുന്നത് ഡ്യൂറ്റ്ഷെ മോട്ടോറെൻ ആണ്.


Click it and Unblock the Notifications








