ഓടിക്കുന്നവന്റെ പുറത്തേക്ക് ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ വീണപ്പോള്‍
റോഡില്‍ ലക്കില്ലാതെ പായുന്ന വാഹനങ്ങളെ നോക്കി അവ ഓടിക്കുന്നവരുടെ പിതാക്കന്മാരെ സ്മരിക്കുക ചിലര്‍ക്കൊരു ശീലമാണ്. എന്നാല്‍, റോഡിനു കുറുകെ വകതിരിവില്ലാതെ ചാടുന്ന കാല്‍നടയാത്രക്കാരുടെ പിതാക്കന്മാരെ ഡ്രൈവര്‍മാര്‍ സ്മരിക്കാറുണ്ടെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഒരു വലിയവിഭാഗം അപകടങ്ങളും ഇങ്ങനെ കുറുകെ ചാടുന്നവര്‍ സൃഷ്ടിക്കുന്നതാണ്. കാഴ്ചയില്‍ രണ്ടു വാഹനങ്ങള്‍ ഇടിച്ചുകിടക്കുന്നതാണ് കാണുക. ഇടയിലൂടെ ചാടിപ്പോയ മഹാനുഭാവനെ ആരും തിരക്കാറില്ല.
ഇവിടെയുള്ള വീഡിയോയില്‍ ഇത്തരമൊരു കുറുകെച്ചാട്ടം മൂലം സംഭവിച്ച ദയനീയമായ ഒരപകടം കാണാം. സാധാരണ വീലിപ്പയ്യന്മാരുടെ പുറത്തേക്കാണ് അവരുടെതന്നെ വാഹനം മലക്കം മറിഞ്ഞു വീഴാറുള്ളത്. ഇവിടെ കുറുകെച്ചാടിയ ഒരുത്തനെ രക്ഷിക്കാന്‍ കടുംചവിട്ടു ചവുട്ടിയ ബൈക്ക് റൈഡറുടെ പുറത്തോട്ടായി അത്. വീഡിയോ കാണുക.


Click it and Unblock the Notifications








