ഡിസ്‌കവര്‍ എഫ്150 ജൂണില്‍ ലോഞ്ച് ചെയ്യും
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് കരുത്തേറിയ പള്‍സര്‍ മോഡലുകളുമായി ബജാജ് രംഗത്തെത്തിയത്. 400എസ്എസ്, 400സിസി എന്നീ മോഡലുകള്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. വിപണിയില്‍ ഏറ്റവും വിദഗ്ധമായും ആക്രാമകമായും കരുനീക്കങ്ങള്‍ നടത്തുന്ന ബജാജില്‍ നിന്ന് ഇനിയും ചില വാഹനങ്ങള്‍ പുറത്തുവരാനുണ്ട്. അവയിലൊന്നിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഡിസ്‌കവര്‍ ബൈക്കുകളുടെ നിരയിലേക്കാണ് പുതിയ ബൈക്കും എത്തിച്ചേരുന്നത്. ജൂണ്‍ 2014ല്‍ ഈ ബൈക്ക് വിപണിയിലെത്തും. ഡിസ്‌കവര്‍ എഫ്150 എന്നായിരിക്കും ബൈക്കിനു പേര്.

കമ്യൂട്ടര്‍ വാഹനങ്ങളുടെ നിരയില്‍ തന്നെയാണ് എഫ്150യും ഇടം പിടിക്കുക. സെമി ഫെയേഡ് ആയ ഈ സെമി ഫെയേഡ് ബൈക്ക്, ഒരല്‍പം കരുത്ത് ഇഷ്ടപ്പെടുന്ന സാധാരണ ബൈക്ക് റൈഡര്‍മാരെ ഉന്നം വെക്കും.
150 സിസി ശേഷിയുള്ള എന്‍ജിനാണ് എഫ്150യിലും ഘടിപ്പിക്കുക. ഡിസ്‌കവര്‍ റെയ്ഞ്ച് മോഡലുകളില്‍ നിലവില്‍ 100 സിസി, 125 സിസി ശേഷികളിലുള്ള എന്‍ജിനുകളാണ് ഘടിപ്പിച്ചുവരുന്നത്.
ട്വിന്‍ സ്പാര്‍ക് സാങ്കേതികതയിലുള്ള ഈ എന്‍ജിന്‍ 14 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ക്കുക.
മുന്നില്‍ ടെലിസ്‌കോപ് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഘടിപ്പിക്കും. പൂര്‍ണമായും ഡിജിറ്റലായിരിക്കും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.


Click it and Unblock the Notifications








