സ്‌ക്രാമ്പ്‌ലര്‍ ബൈക്ക് ഡുകാട്ടി വീക്കില്‍ അവതരിക്കും
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡുകാട്ടി തങ്ങളുടെ 60കളിലെ ക്ഷുഭിതയൗവനാകാലത്തെ ഹീറോ മോഡലായിരുന്ന സ്‌ക്രാമ്പ്‌ലറിനെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന വാര്‍ത്ത നേരത്തെ ഡ്രൈവ്‌സ്പാര്‍ക് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. പുതിയ ചില അപ്‌ഡേറ്റുകള്‍ പറയുന്നത് ഈ വാഹനം വേള്‍ഡ് ഡുകാട്ടി വീക്കില്‍ അവതരിപ്പിക്കപ്പെടുമെന്നാണ്.
കഴിഞ്ഞയാഴ്ച പുതിയ സ്‌കാമ്പ്‌ലര്‍ മോഡലിന്റെ ഒരു ടീസര്‍ ചിത്രം പുറത്തുവിട്ടിരുന്നു കമ്പനി.

ജൂലൈ മാസത്തിലാണ് വേള്‍ഡ് ഡുകാട്ടി വീക്ക് സംഘടിപ്പിക്കുന്നത്. ജൂലൈ 18 മുതല്‍ 20 വരെ നീളുന്ന ഈ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമേ പങ്കെടുക്കൂ. നേരത്തെ സ്‌ക്രാമ്പ്‌ലറിന്റെ പ്രോട്ടോടൈപ്പ് ഒരുതവണ അവതരിപ്പിച്ചിരുന്നു. ബൊലോഗ്നയിലെ തങ്ങളുടെ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ അവതരണം സംഘടിപ്പിച്ചത്.
ലോകത്തിനു മുമ്പാകെ ഈ മോഡലിനെ അവതരിപ്പിക്കുന്നത് തികഞ്ഞ ആകാംക്ഷ സൃഷ്ടിച്ചതിനു ശേഷം മാത്രമാകുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഡുകാട്ടിയുടെ 60കളിലെ ഡിസൈന്‍ സവിശേഷതകള്‍ വലിയൊരു പരിധി വരെ നിലനിര്‍ത്തിയാണ് പുതിയ സ്‌ക്രാമ്പ്‌ലര്‍ നിര്‍മിക്കുന്നത് എന്ന സവിശേഷതയാണ് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.


Click it and Unblock the Notifications








