ഡുക്കാട്ടി ഡിസൈനര്‍ പിയറി റോയല്‍ എന്‍ഫീല്‍ഡിലേക്ക്
വിഖ്യാത മോട്ടോര്‍സൈക്കിള്‍ ഡിസൈനര്‍ പിയറി ടെര്‍ബ്ലാങ്ക് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നു. ഡുക്കാട്ടി മോട്ടോര്‍സൈക്കിള്‍ കമ്പനിയിലെ പ്രധാന ഡിസൈനറായിരുന്നു ഇദ്ദേഹം.
2007 വരെ ഇദ്ദേഹം ഡുക്കാട്ടി മോട്ടോര്‍സൈക്കിളുകളുടെ ഡിസൈനുകളില്‍ ഗൗരവപ്പെട്ട ഇടപെടലുകള്‍ നടത്തുകയുണ്ടായി.

ഡുക്കാട്ടി മള്‍ടിസ്ട്രാഡ 1000എസ് (2006), ഡുക്കാട്ടി ഹൈപ്പര്‍മോട്ടൈര്‍ഡ് (2005), ഡുക്കാട്ടി എസ്3 (2005), ഡുക്കാട്ടി 999 (2003), ഡുക്കാട്ടി സ്‌പോര്‍ട്ക്ലാസിക് സീരീസ് (2005) എന്നീ മോഡലുകള്‍ ഡിസൈന്‍ ചെയ്തത് ഇദ്ദേഹമാണ്.
ഫോക്‌സ്‌വാഗണ്‍, കാജിവ, ഡുക്കാട്ടി, ബോബ്കാറ്റ്, മോട്ടോ ഗുസ്സി, നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ എന്നീ ലോകപ്രശസ്ത കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പിയറി.
ആഗോളവിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുവാനുള്ള പരിപാടിയിലാണ് റോയല്‍ എന്‍ഫീല്‍ഡ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒറഗഡത്തിനടുത്ത് ഒരു പുതിയ അമ്പതേക്കര്‍ പ്ലാന്റ് തയ്യാറായി വരുന്നുണ്ട്.


Click it and Unblock the Notifications








