ഹാര്‍ലി ബങ്കളുരു ഇന്ദിരാനഗറില്‍ ഷോറൂം തുറന്നു

By Santheep

ഹാര്‍ലി ഡേവിസന്‍ ബങ്കളുരുവിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ഇന്ദിരാനഗറിലാണ് പുതിയ ഡീലര്‍ഷിപ്പ് തുറന്നിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലും ഹാര്‍ലി ഒരു ഷോറൂം തുറന്നിട്ടുണ്ട് കഴിഞ്ഞദിവസം.

പുതിയ ഷോറൂമുകള്‍ തുറന്നതോടെ രാജ്യത്തെ ഹാര്‍ലി ഷോറൂമുകളുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കൂടുതശല്‍ ശക്തമായി കാലുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാര്‍ലി പുതിയ ഷോറൂമുകള്‍ തുറക്കുന്നത്. ബങ്കളുരുവില്‍ മികച്ച നിലയില്‍ മുന്നേറാന്‍ ഹാര്‍ലിക്ക് സാധിക്കുന്നുണ്ട്.

ഹാര്‍ലിയുടെ ലൈഫ്‌സ്റ്റൈല്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അനൂപ് പ്രകാശ്. 2014ല്‍ മാത്രം നാല് ഷോറൂമുകള്‍ തങ്ങള്‍ തുറന്നതായും ഇദ്ദേഹം പറയുന്നു.

Harley Davidson Opens Second Dealership In Bangalore and One In Surat

13 മോട്ടോര്‍സൈക്കിള്‍ മോഡലുകളാണ് ഹാര്‍ലി ഡേവിസനുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.3 ലക്ഷം രൂപയില്‍ മോഡലുകളുടെ വില തുടങ്ങുന്നു. എല്ലാ ഷോറൂമുകളിലും ഹാര്‍ലിയുടെ ലൈഫ്‌സ്റ്റൈല്‍ വസ്ത്രങ്ങളും ആക്‌സസറികളും കസ്റ്റമൈസേഷന്‍ ആക്‌സസറികളുമെല്ലാം വാങ്ങാന്‍ കിട്ടും.

More from DriveSpark

Article Published On: Thursday, December 18, 2014, 16:22 [IST]
English summary
Harley Davidson Opens Second Dealership In Bangalore and One In Surat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X