പെണ്‍കുഞ്ഞുങ്ങളുടെ ദിനത്തില്‍ ഹാര്‍ലിയുടെ റൈഡ്

By Santheep

ഒക്ടോബര്‍ 11ന് ആഘോഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ദിനം ഇന്ത്യയുടെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. പെണ്‍ഭ്രൂണഹത്യകള്‍ ഏറ്റവുമധികം നടക്കുന്ന നാടാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് ഹാര്‍ലി ഡേവിസന്‍ പെണ്‍കുഞ്ഞുങ്ങളുടെ അന്തര്‍ദ്ദേശീയ ദിനം കൊണ്ടാടാന്‍ തീരുമാനിച്ചത്.

അച്ഛനും മകളും ചേര്‍ന്നുള്ള മോട്ടോര്‍സൈക്കിള്‍ റൈഡാണ് ഹാര്‍ലി സംഘടിപ്പിച്ചത്. നുറിലധികം ഹാര്‍ലി ഡേവിസന്‍ ഉടമകളും അവരുടെ പെണ്‍മക്കളും ഈ റൈഡില്‍ പങ്കാളികളായി.

Harley-Davidson Owners Ride Across The Country For Their Daughters

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും ദരിദ്രമായ ഉള്‍ഗ്രാമങ്ങളിലാണ് പെണ്‍ഭ്രൂണഹത്യ പോലുള്ള ക്രൂരതകള്‍ കൂടുതലും നടക്കാറുള്ളത്. ഹാര്‍ലി ഡേവിസന്‍ എന്ന പേര് അവിടങ്ങളിലുള്ളവര്‍ കേട്ടിരിക്കാനിടയില്ലെങ്കിലും ഈ പരിപാടിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. നഗരപ്രദേശങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

പെണ്‍കുഞ്ഞുങ്ങള്‍ക്കും പൊതുവില്‍ സ്ത്രീകള്‍ക്കും സമൂഹത്തില്‍ ആദരവ് ലഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു കാപിറ്റല്‍ ഹാര്‍ലി ഡേവിസന്‍ ഡയറക്ടര്‍ ബിക്രം പുരി. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന കൊടിയ അക്രമങ്ങളും ചൂഷണവും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഹാര്‍ലിയും അതിന്റെ പങ്കാളിത്തം ഉറപ്പാക്കുകയാണ്.

More from DriveSpark

Article Published On: Monday, October 13, 2014, 17:17 [IST]
English summary
This was the third occasion to celebrate Girl Child day and Harley-Davidson owner organised a Father-Daughter Ride.
കൂടുതല്‍... #harley davidson
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X