സ്ട്രീറ്റ് 500 ഇന്ത്യയിലേക്കില്ല?
കഴിഞ്ഞ ഇന്ത്യ ബൈക്ക് വീക്കിലേക്ക് ഇന്ത്യ മോട്ടോര്‍സൈക്കിള്‍ പ്രണയികളുടെ മൊത്തം ശ്രദ്ധയെ വലിച്ചെടുത്ത സംഭവമായിരുന്നു ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750-യുടെ ലോഞ്ച്. 4.1 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയ ഈ വാഹനം ഒരു വലിയ സാമ്പത്തികവിഭാഗത്തിന്റെ ഹാര്‍ലി സ്വപ്‌നങ്ങളെ അങ്ങോട്ട് പൂവണിയിച്ചു.
സ്ട്രീറ്റ് 750 ലോഞ്ചിനു ശേഷം വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വാഹനമാണ് സ്ട്രീറ്റ് 500. ഇന്ത്യപ്പോലുള്ള രാഷ്ട്രങ്ങളില്‍ വിറ്റഴിക്കാന്‍ വലിയ പ്രയാസം നേരിടില്ലായെന്ന തോന്നലാണ് വാഹനപ്രേമികളില്‍ ഈ പ്രതീക്ഷ വളര്‍ത്തിയത്. എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് സ്ട്രീറ്റ് 500 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യില്ല എന്നാണ്!

യൂറോപ്യന്‍ വിപണിയിലും അമേരിക്കന്‍ വിപണിയിലും മാത്രമായിരിക്കും സ്ട്രീറ്റ് 500 ക്രൂയിസറിന്റെ നിര്‍മാണവും വില്‍പനയും നടക്കുക എന്നാണറിയുന്നത്.
494സിസി ശേഷിയുള്ള ലിവിഡ് കൂള്‍ഡ് വിട്വിന്‍ എന്‍ജിനാണ് ഹാര്‍ലി സ്ട്രീറ്റ് 500ലുള്ളത്. 32 കുതിരകളുടെ കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.
വില്‍പനയെ സംബന്ധിച്ച സന്ദേഹങ്ങളാണ് സ്ട്രീറ്റ് 500ന്റെ ലോഞ്ചില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹാര്‍ലിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് കഫേ റെസര്‍ പോലുള്ള ചില എതിരാളികളുള്ളതു ഹാര്‍ലി ശ്രദ്ധിക്കുന്നുണ്ട്. വിലയില്‍ കുറെക്കൂടി താഴെ നില്‍ക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് കഫേ റേസറിലേക്ക് ഉപഭോക്താക്കള്‍ നീങ്ങാനാണ് കൂടുതല്‍ സാധ്യതയുള്ളത്. എന്‍ഫീല്‍ഡ് കഫേ റേസര്‍ എന്‍ജിന്‍ ഹാര്‍ലി സ്ട്രീറ്റ് 500 ക്രൂയിസറിനെക്കാള്‍ കൂടുതല്‍ കരുത്തുല്‍പാദിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക


Click it and Unblock the Notifications








