ഹീറോ എച്ച്ഫ് ഡീലക്‌സ് ഈക്കോ ലോഞ്ച് ചെയ്തു
ഹീറോ മോട്ടോകോർപിൻറെ എച്ച്എപ് ഡീലക്സ് ബൈക്കിന്റെ പരിസ്ഥിതിസൗഹൃദമുള്ള പതിപ്പായ എച്ച്ഫ് ഡീലക്‌സ് ഈക്കോ വിപണിയിലെത്തി. ദില്ലി എക്സ്സ്‌ഷോറൂം നിരക്ക് പ്രകാരം 50,500 രൂപയാണ് ബൈക്കിന് വില.
എച്ച് എഫ് ഡീലക്‌സ് ബൈക്കിന്റെ കുറെയേറെ പ്രകടനക്ഷമതയുള്ള പതിപ്പാണ് ഡീലക്‌സ് ഈക്കോ എന്ന പേരില്‍ വിപണിയിലെത്തുന്നത്.

എച്ച്എഫ് ഡീലക്‌സിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് ഡീലക്‌സ് ഈക്കോയിലും ഉപയോഗിച്ചിരിക്കുന്നത്. 97.2 സിസി ശേഷിയുള്ള ഈ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7500 ആര്‍പിഎമ്മില്‍ 7.8 പിഎസ് കരുത്തും 4500 ആര്‍പിഎമ്മില്‍ 8.04 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്.

എന്‍ജിന്‍ സവിശേഷതകളിലും മൈലേജിലും കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നും ഈ പുതിയ പതിപ്പിനില്ല എന്നുകാണാം. എന്നാല്‍ പ്രകടനക്ഷമത വര്‍ധിച്ചതായി ഹീറോ അവകാശപ്പെടുന്നുണ്ടുതാനും. ഇതിന് കാരണം എച്ച്എഫ് ഡീലക്‌സിനെ അപേക്ഷിച്ച് ഡീലക്‌സ് ഈക്കോ പതിപ്പ് മികച്ച എയ്‌റോഡൈനമിക് ഡിസൈനില്‍ വരുന്നു എന്നതാണ്. വിങ് മിററുകളുടെ പുതിയ ഡിസൈന്‍ സുഗമമായ കാറ്റോട്ടത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങളിലൂടെ വാഹനത്തിന്റെ വായുപ്രതിരോധം കുറച്ചുകൊണ്ടു വന്നിട്ടുണ്ട്.

പുതിയ സവിശേഷതകളിലൂടെ വാഹനത്തിന്റെ ഇന്ധനക്ഷമത കൂടിയേക്കും എന്നാണ് തിയറി. ഇക്കരണത്താലാണ് വാഹനത്തെ 'ഈക്കോ' എന്നൊരു വാലും ചേര്‍ത്ത് വിളിക്കുന്നത്. കുറഞ്ഞ റോളിംഗ് റസിസ്റ്റന്‍സുള്ള ടയറുകളാണ് വാഹനത്തിലുള്ളത് ഇതും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന ഘടകമാണ്

പച്ച നിറമാണ് പുതിയ വാഹനത്തിലെ ഗ്രാഫിക്‌സിന്റെ പ്രധാന നിറം. ഇത് വാഹനത്തിന്റെ പരിസ്ഥിതിസൗഹാര്‍ദ്ദത്തെ ധ്വനിപ്പിക്കുന്നു. ഇലക്ട്രിക് സ്റ്റാര്‍ട്, നീ ഗ്രിപ്പ് തുടങ്ങിയ സന്നാഹങ്ങള്‍ ബൈക്കിലുണ്ട്. ബൈക്കിന്റെ ഇന്ധനക്ഷമത എത്രയെന്ന് വ്യക്തമായിട്ടില്ല.


Click it and Unblock the Notifications








