ക്രിസ്റ്റിയാനോയും റോഡ്രിഗസ്സും ഹീറോ അംബാസഡര്‍മാരാകും

Written By:

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹനനിര്‍മാതാവായ ഹീറോ മോട്ടോകോര്‍പിന്റെ ആഗോള ഉദ്യമങ്ങള്‍ ശക്തമായി മുന്നേറുകയാണ്. ഈയിടെയാണ് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വൂഡ്‌സിനെ കമ്പനിയുടെ ആഗോള ബ്രാന്‍ഡ് അംബാസ്സറായി തെരഞ്ഞെടുത്തത്. 250 കോടി രൂപയുടെ കരാറാണിത്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ ടൈഗര്‍ വൂഡ്‌സിനെ വിപണിപ്രചാരണത്തിന് ഫലപ്രദമായുപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഹീറോയുടെ കണക്കുകൂട്ടല്‍.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹീറോ മോട്ടോകോര്‍പ് കൂടുതല്‍ സ്‌പോര്‍ട്‌സ് സെലിബ്രിറ്റികളിലേക്ക് നീങ്ങുന്നതായാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജേംസ് റോഡ്രിഗസ് എന്നിവരിലാണ് ഹീറോ ഇപ്പോള്‍ കണ്ണുവെക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
Hero MotoCorp Eyeing Cristiano Ronaldo and James Rodriguez After Woods

ടൈഗര്‍ വൂഡ്‌സിന് നോര്‍ത്ത് അമേരിക്കയിലാണ് ഏറെ ആരാധകരുള്ളത്. ലാറ്റിനമേരിക്കന്‍ വിപമിയില്‍ വൂഡ്‌സിന് സ്വാധീനം താരതമ്യേന കുറവാണ്. ഇവിടങ്ങളിലെ പ്രചാരണപരിപാടിക്കായാണ് ഫൂട്‌ബോള്‍ താരങ്ങളെ ഹീറോ ഉപയോഗിക്കുക.

കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ട്. കൊളംബിയയില്‍ ഇതിനകം തന്നെ ഹീറോ മോട്ടോര്‍സൈക്കിളുകളുടെ വില്‍പന തുടങ്ങിയിട്ടുണ്ട്. ആറ് മോഡലുകളാണ് ഇവിടെ വില്‍ക്കുന്നത്. ഹീറോയ്ക്ക് 120 ഡീലര്‍ഷിപ്പുകള്‍ ഈ രാജ്യത്തുണ്ട്. 

കൂടുതല്‍... #hero motocorp
English summary
Hero MotoCorp Eyeing Cristiano Ronaldo and James Rodriguez After Woods.
Story first published: Saturday, December 6, 2014, 12:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark