ഹീറോ ലീപ് ഹൈബ്രിഡ് സ്കൂട്ടർ 2015ൽ
ഹീറോ മോട്ടോകോര്‍പില്‍ നിന്നുള്ള ആദ്യത്തെ ഹൈബ്രിഡ് സ്‌കൂട്ടര്‍ 2015ല്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ലീപ് എന്നാണ് ഈ ഹൈബ്രിഡ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരവിപണിയില്‍ ശക്തമായ സാന്നിധ്യമായ ഹീറോയില്‍ നിന്നുള്ള മികവുറ്റ ഒരു നടപടിയാണിത്.
യൂറോപ്പിലെയും അമേരിക്കയിലെയും സാങ്കേതികവൈദഗ്ധ്യമാണ് ഈ വാഹനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലഭ്യമായ ആധുനിക സാങ്കേതികതകളെല്ലാം ഉപയോഗിച്ചാണ് ലീപ്പിന്റെ ഡിസൈന്‍ അടക്കമുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചതെന്ന് ഹീറോ പറയുന്നു.

124സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും പ്രവര്‍ത്തിക്കുന്നു ഈ ഹൈബ്രിഡ് സ്‌കൂട്ടറില്‍. 11 കുതിരകളുടെ കരുത്താണ് പെട്രോള്‍ എന്‍ജിന്‍ പകരുക. ഒരു ലി അയണ്‍ ബാറ്ററിയുടെ സഹായത്തില്‍ വാഹനം പ്രവര്‍ത്തിക്കും.
ലീപ്പിന് മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ സാധിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. കൂടുതൽ കൃത്യതയുള്ള വിവരങ്ങൾ ഹീറോ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
ഹൈബ്രിഡ് വാഹനങ്ങളുടെ പൊതുവിലുള്ള വിൽപനയും ഈ മേഖലയിൽ ഹീറോയുടെ അനുഭവപരിചയവുമെല്ലാം കണക്കിലെടുത്ത് വളരെ സാവധാനം നിലയുറപ്പിക്കുക എന്ന തന്ത്രമാണ് കന്പനി സ്വീകരിച്ചിരിക്കുന്നത്. ആഗോളവിപണിയിലാകെ ആദ്യവർഷത്തിൽ 6000 യൂണിറ്റ് വിൽക്കുവാനാണ് ഹീറോ ലക്ഷ്യം വെക്കുന്നത്. ഗുഡ്ഗാവിലെ ഹീറോ മോട്ടോകോർപ് ഫാക്ടറിയിലായിരിക്കും വാഹനത്തിൻറെ നിർമാണം നടക്കുക. ഇവിടെനിന്നും രാജ്യത്തിനു പുറത്തെ മറ്റിടങ്ങളിലേക്ക് നീങ്ങും.
2014 ഇന്ത്യൻ ഓട്ടോ എക്സ്പോയിലാണ് ഈ സ്കൂട്ടർ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വികസ്വരരാഷ്ട്രങ്ങളിലായിരിക്കും ലീപ് സ്കൂട്ടർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
വീഡിയോ: പ്രാന്തന്‍ മൈക്കിന്റെ വട്ടംതിരിച്ചിലുകള്‍
പ്രശസ്ത ഡ്രിഫ്റ്ററായ മൈക്ക് വിഡ്ഡറ്റ് 'പ്രാന്തന്‍ മൈക്ക്'എന്നാണ് അറിയപ്പെടുന്നത്. ഭ്രാന്തമായ ചക്രം തിരിക്കലുകളാണ് മൈക്കിനെ ആദ്യം കൂട്ടുകാര്‍ക്കിടയിലും പിന്നീട് ലോകത്തിനു മുമ്പിലും പ്രാന്തനാക്കി മാറ്റിയത്. വീഡിയോ കാണുക.


Click it and Unblock the Notifications








