സെപ്തംബറില്‍ ഹീറോ 6 ലക്ഷം വാഹനങ്ങള്‍ വിറ്റു
സെപ്തംബര്‍ മാസത്തില്‍ ഹീറോ മോട്ടോകോര്‍പ് 30 ശതമാനം വില്‍പനാവളര്‍ച്ച കൈവരിച്ചു. 6,00,000 വാഹനങ്ങളാണ് കഴിഞ്ഞമാസം ഹീറോ വിറ്റഴിച്ചത്.
2013 സെപ്തംബറില്‍ 4,68,670 വാഹനങ്ങളാണ് ഹീറോ വിറ്റഴിച്ചിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാനിരക്ക് 30 ശതമാനമാണ്. നേരത്തെ രണ്ടു തവണ 6 ലക്ഷം യൂണിറ്റ് വില്‍പനയെന്ന വളര്‍ച്ചാനിരക്ക് കണ്ടെത്താന്‍ ഹീറോയ്ക്ക് സാധിച്ചിട്ടുണ്ട്. 2013 ഒക്ടോബറിലും 2014 മെയ് മാസത്തിലുമായിരുന്നു ഇത്.

ഒക്ടോബര്‍ മാസത്തിലെ ഉത്സവസീസണില്‍ ഈ വളര്‍ച്ചാ പ്രഖ്യാപനങ്ങള്‍ കമ്പനികളെ സഹായിക്കും. ഇക്കാരണത്താല്‍ തന്നെ തങ്ങളുടെ വളര്‍ച്ചാസൂചികയെ ഏറ്റവും പൊസിറ്റീവായി അവതരിപ്പിക്കുന്ന തിരക്കുകളിലാണ് എല്ലാ കമ്പനികളും. ഹീറോയുടെ കാര്യത്തില്‍ ഇതിനായി പ്രത്യേകിച്ചൊരു തയ്യാറെടുപ്പും നടത്തേണ്ടതില്ല.
ഹോണ്ടയില്‍ നിന്നുള്ള വേര്‍പിരിയലിനു ശേഷവും വന്‍ വളര്‍ച്ചയാണ് ഹീറോ പ്രകടിപ്പിക്കുന്നത്. ഇതിനായി കമ്പനിയുടെ തലവന്‍ നടത്തുന്ന കടുത്ത പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എണ്ണം പറഞ്ഞ സാങ്കേതിക കമ്പനികളുമായി കരാറിലേര്‍പ്പെട്ടും മറ്റും ഹീറോയുടെ നിലപാടുതറ ഏറ്റവും ഭദ്രമാക്കുവാന്‍ മുഞ്ജളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഹീറോയില്‍ നിന്നും പത്തോളം പുതിയ മോഡലുകള്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവയില്‍ പുത്തന്‍ മോഡലുകളും നിലവിലുള്ളവയുടെ പുതുക്കലുകളുമെല്ലാം ഉള്‍പ്പെടും.


Click it and Unblock the Notifications








