ഹോക്കി ടീമിന് ഹീറോയുടെ സമ്മാനങ്ങള്‍

പതിനാറു വര്‍ഷത്തിനു ശേഷം ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരത്തില്‍ വിജയികളായ ഇന്ത്യന്‍ ടീമിനെ ഹീറോ മോട്ടോകോര്‍പ് ആദരിച്ചു. 2 ലക്ഷം രൂപയും ഹീറോ സെഡ്എംആര്‍ മോട്ടോര്‍സൈക്കിളുമാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ തലവന്‍ പവന്‍ മുഞ്ജള്‍ സമ്മാനദാനത്തിന് നേരിട്ടെത്തുകയുണ്ടായി.

ഹോക്കി ടീമിന്റെ സപ്പോര്‍ട് സ്റ്റാഫിനെയും ഹീറോ സമ്മാനത്തിന് പരിഗണിച്ചിരുന്നു. 1 ലക്ഷം രൂപ വീതമാണ് ഇവര്‍ക്കു നല്‍കിയത്.

Hero MotoCorp Rewards Gold Winning Indian Hockey Team

രാജ്യത്തിന്റെ ദേശീയവിനോദമായ ഹോക്കിയ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏഷ്യാഡ് വിജയം കരുത്ത് പകരുമെന്ന് ഹീറോ തലവന്‍ പവന്‍ മുഞ്ജള്‍ പ്രത്യാശിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ നേട്ടം ഒടുവിലായി ഇന്ത്യയിലെത്തിയതെന്നത് വിജയത്തിന്റെ മാധുര്യം കൂട്ടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോക്കി അടക്കമുള്ള സ്‌പോര്‍ട്‌സിനങ്ങളുമായി ഹീറോ ദീര്‍ഘകാലമായി സഹകരിക്കാറുള്ള കാര്യവും പവന്‍ മുഞ്ജള്‍ എടുത്തുപറഞ്ഞു.

രാജ്യത്തെ എല്ലാ സ്‌പോര്‍ട്‌സ് താരങ്ങളെയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ നേട്ടം പ്രചോദിപ്പിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഹോക്കി ഇന്ത്യ പ്രസിഡണ്ട് നരീന്ദര്‍ ബത്ര പറഞ്ഞു. ഇന്ത്യന്‍ ടീം ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുമെന്നും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഹോക്കിയുടെ നേട്ടങ്ങളില്‍ പങ്കാളിയായ ഹീറോ മോട്ടോകോര്‍പിനോടുള്ള നന്ദിയും നരീന്ദര്‍ ബത്ര ചടങ്ങില്‍ അറിയിച്ചു.

More from DriveSpark

Article Published On: Saturday, October 18, 2014, 12:06 [IST]
English summary
Keeping with its long-term commitment to promote Hockey, India's national game, Hero MotoCorp Ltd rewarded the Indian National Hockey team for winning Gold during the 17th Asian Games 2014 at Incheon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X