ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്ട് ലോഞ്ച് ചെയ്തു

ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്ട് വിപണിയില്‍ ലോഞ്ച് ചെയ്തു. ഇക്കഴിഞ്ഞ ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഈ വാഹനം പ്രദർശനത്തിനുണ്ടായിരുന്നു. രാജ്യത്തെമ്പാടുമുള്ള ഹീറോ ഷോറൂമുകളില്‍ വാഹനം ലഭ്യമാണ്.

വിലനിലവാരം
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വാഹനത്തിന് വില 47,250 രൂപയാണ്. മുംബൈ എക്‌സ്‌ഷോറൂം നിരക്കില്‍ 49,967 രൂപ വിലവരും. ചെന്നൈ എക്‌സ്‌ഷോറൂം വില 48,192 രൂപയാണ്. കൊല്‍ക്കത്ത എക്‌സ്‌ഷോറൂം നിരക്ക് 48,549 രൂപയും ബധ്കളുരു എക്‌സ്‌ഷോറൂം വില 48,014 രൂപയുമാണ്.

നാല് നിറങ്ങളില്‍ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട് ലഭ്യമാണ്.

നാല് നിറങ്ങളില്‍ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട് ലഭ്യമാണ്.

  • സ്‌പോര്‍ട്‌സ് റെഡ്
  • ലീഫ് ഗ്രീന്‍
  • എക്‌സെലന്റ് ബ്ലൂ
  • ഹെവി ഗ്രേ
  • ഐഡില്‍ സ്റ്റോപ്

    ഐഡില്‍ സ്റ്റോപ്

    കാറുകളില്‍ ഘടിപ്പിക്കാറുള്ള ഐഡില്‍ സ്റ്റോപ് സിസ്റ്റത്തോടു കൂടിയാണ് ഐസ്മാര്‍ട് വിപണിയിലെത്തുന്നത്. വാഹനം ട്രാഫിക്കിലും മറ്റും അധികനേരം നിറുത്തിയിടുമ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും ക്ലച്ച് കൊടുക്കുന്ന സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഈ സിസ്റ്റം. സ്റ്റാർട്-സ്റ്റോപ് സിസ്റ്റത്തോടെ വിപമിയിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളാണ് സ്പ്ലൻഡർ ഐസ്മാർട് എന്നാണ് അവകാശവാദം. എന്തായാലും ഈ സന്നാഹം വാഹനത്തെ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കി മാറ്റും.

    ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്ട് ലോഞ്ച് ചെയ്തു

    97.2 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 7500 ആര്‍പിഎമ്മില്‍ 7.8 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് ശേഷിയുണ്ട്. 4500 ആര്‍പിഎമ്മില്‍ 8.04 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

    ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്ട് ലോഞ്ച് ചെയ്തു

    ഐ3എസ് ടെക് സാങ്കേതികതയാണ് ഐസ്മാർട് സ്പ്ലൻഡറിനെ ചർച്ചകളിൽ സജീവമാക്കിയ സംഗതി. എൻജിൻ കുറച്ചുനേരം ഐഡിലിൽ കിടന്നാൽ തനിയെ പ്രവർത്തനരഹിതമാവുകയും പിന്നീട് ക്ലച്ച് നൽകുമ്പോൾ പ്രവർത്തനത്തിലേക്ക് വരികയും ചെയ്യുന്നതാണ് ഈ സംവിധാനം. ഈ സംവിധാനം ആവശ്യമില്ല എന്നാണെങ്കിൽ ഓഫാക്കിയിടാനുള്ള സൗകര്യവുമുണ്ട്.

    ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്ട് ലോഞ്ച് ചെയ്തു

    ഐസ്മാർടിലെ ടെക് സംവിധാനം ഹീറോയുടെ മറ്റ് ബൈക്കുകളിലേക്കും താമസിയാതെ വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

    മൈലേജ്

    മൈലേജ്

    ലിറ്ററിന് 68 കിലോമീറ്റർ മൈലേജ് പകരാൻ സ്പ്ലൻഡർ ഐസ്മാർടിന് സാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ വ്യക്തത ഇനിയും കൈവന്നിട്ടില്ല.

More from DriveSpark

Article Published On: Thursday, March 13, 2014, 16:42 [IST]
English summary
Hero Splendor iSMART with start-stop motor launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X