ഹീറോ ഡീസല്‍ സ്‌കൂട്ടറടക്കം 5 വാഹനം അവതരിച്ചു
ഹീറോ മോട്ടോകോര്‍പ് പുതിയ അഞ്ച് വാഹനങ്ങള്‍ ഇന്ത്യയിലവതരിപ്പിച്ചു. രണ്ട് മോട്ടോര്‍സൈക്കിളും മൂന്ന് സ്‌കൂട്ടറുകളുമടങ്ങുന്നതാണ് ഈ വാഹനനിര.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹീറോ ഡീസല്‍ സ്‌കൂട്ടര്‍ കണ്‍സെപ്റ്റും ഇക്കൂട്ടത്തിലുണ്ട്. പുതിയ സിബിസെഡ് എക്‌സ്ട്രീം, പുതിയ ഡാഷ് സ്‌കൂട്ടര്‍, പുതിയ ലീപ് സ്‌കൂട്ടര്‍, പുതിയ എച്ച്എക്‌സ്250ആര്‍ സ്‌പോര്‍ട്‌സ് ബൈക്ക് എന്നിവയാണ് മറ്റു വാഹനങ്ങള്‍. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ചുവടെ.

ആര്‍എന്‍ടി
ആര്‍എന്‍ടി സ്‌കൂട്ടര്‍ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ സ്‌കൂട്ടര്‍ വരുന്നത് എന്നതിനാല്‍ത്തന്നെ വലിയ ചര്‍ച്ചയായിരുന്നു. 150സിസി ലിക്യുഡ് കൂള്‍ഡ് ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

ആര്‍എന്‍ടി എന്‍ജിന്‍ കരുത്ത്
13.5 പിഎസ് കരുത്താണ് ഈ ഡീസല്‍ എന്‍ജിനുള്ളത്. 35 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. ആര്‍എന്‍ടിയില്‍ ഊരിയെടുക്കാന്‍ പാകത്തിലുള്ള ഒരു ഹെഡ്‌ലാമ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഒരു ടോര്‍ച്ചുപോലെ ഉപയോഗിക്കാം.

എച്ച്എക്‌സ്250ആര്‍
25 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചുവരുന്ന ഒരു സ്‌പോര്‍ട്‌സ് ബൈക്കാണിത്. 31 പിഎസ് കരുത്തുണ്ട് ഈ എന്‍ജിന്. മൂന്ന് സെക്കന്‍ഡുകള്‍കൊണ്ട് 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ബൈക്കിന് കഴിയുന്നു.

ഹീറോ ഡാഷ്
110 സിസി സെഗ്മെന്റിലേക്ക് ഹീറോയുടെ സംഭാവനയാണ് 4 സ്‌ട്രോക് എന്‍ജിന്‍ ഘടിപ്പിച്ച ഈ സ്‌കൂട്ടര്‍. 8.4 പിഎസ് കരുത്തും 9.4 എന്‍എം ചക്രവീര്യവും പകരാന്‍ എന്‍ജിന് സാധിക്കും. 6 ലിറ്റര്‍ ഇന്ധനടാങ്കാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇരുചക്രങ്ങള്‍ക്കും ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു.

ഹീറോ എക്‌സ്ട്രീം
150 സിസി സെഗ്മെന്റില്‍ നിലയുറപ്പിച്ച എക്‌സ്ട്രീം ബൈക്കിന് ഒരു മുഖം മിനുക്കല്‍ ലഭിച്ചതാണ് മറ്റൊരു അവതരണം. വളരെ ഗൗരവപ്പെട്ട സാങ്കേതികമാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് ഈ ബൈക്ക്. 15.2 പിഎസ് കരുത്ത് പകരുന്നു ഇപ്പോള്‍ എക്‌സ്ട്രീമിന്റെ എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

ഹീറോ ലീപ്
2012 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട പെട്രോള്‍ ഹൈബ്രിഡ് കണ്‍സെപ്റ്റാണിത്. 340 കിലോമീറ്റര്‍ റെയ്ഞ്ചുണ്ട് ഈ വാഹനത്തിന്. 125സിസി പെട്രോള്‍ എന്‍ജിനും 8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ചേര്‍ത്തിരിക്കുന്നു.


Click it and Unblock the Notifications








